ഛത്തീസ്ഗഡ് ഫലം: അടപടലം വീണ് കോണ്‍ഗ്രസ്, 10 മന്ത്രിമാര്‍ പിന്നില്‍, മുഖ്യമന്ത്രി ബാഗലിനും രക്ഷയില്ല
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ദയനീയ പരാജയത്തിലേക്ക്്. കോണ്‍ഗ്രസിന്റെ പ്രമുഖ മന്ത്രിമാരില്‍ പത്ത് പേര്‍ പിന്നിലാണ്. മുുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അടക്കം പിന്നിലാണ്. ബിജെപി 53 സീറ്റിലും കോണ്‍ഗ്രസ് 35 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഏകദേശം ഭൂരിപക്ഷം ഉറപ്പാക്കിയിരിക്കുകയാണ് ബിജെപി.
അഞ്ച് വര്‍ഷം മുമ്പ് തകര്‍ന്ന പാര്‍ട്ടിയുടെ വമ്പന്‍ തിരിച്ചുവരവ് കൂടിയാണിത്. പട്ടാനിലാണ് ബാഗേല്‍പ പിന്നിലുള്ളത്. കോണ്‍ഗ്രസിന്റെ ഉപമുഖ്യമന്ത്രി ടിഎസ് സിംഗ് ദേവ് അംബികാപൂരില്‍ പിന്നിലാണ്. സ്പീക്കര്‍ ചരണ്‍ദാസ് മഹന്ത് ശക്തിയില്‍ നിന്നും, മോത്തിലാല്‍ വോറയുടെ മകന്‍ അരുണ്‍ വോറ ദുര്‍ഗ് സിറ്റിയിലും പിന്നിലാണ്.

ദുര്‍ഗ് റൂറലില്‍ നിന്ന് താമരാധ്വാജ് സാഹു, കോര്‍ബയില്‍ ജയ് സിംഗ് അഗര്‍വാള്‍, കവാര്‍ധയില്‍ മുഹമ്മദ് അക്ബര്‍, കോണ്ടയില്‍ കവാസി ലഖ്മ, നവഗഡില്‍ ഗുരു രുദ്ര കുമാര്‍ എന്നിവരാണ് പിന്നിലുള്ള മന്ത്രിമാര്‍. 1990 മുതല്‍ തോല്‍വിയറിയാത്ത ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബ്രിജ്‌മോഹന്‍ അഗര്‍വാള്‍ ഒരിക്കല്‍ കൂടി കരുത്ത് തെളിയിച്ചിരിക്കുകയാണ്.
റായ്പൂര്‍ സിറ്റി സൗത്ത് സീറ്റില്‍ ബ്രിജ്‌മോഹന്‍ വളരെ മുന്നിലാണ്. ഏഴാം തവണയും അദ്ദേഹം വിജയിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ മഹന്ത് റാം സുന്ദറാണ് രണ്ടാം സ്ഥാനത്ത്.അതേസമയം കോണ്‍ഗ്രസിന് ആശ്വാസമായി ആറ് മന്ത്രിമാര്‍ സംസ്ഥാനത്ത് ലീഡ് ചെയ്യുന്നുണ്ട്. ഖാര്‍സിയയില്‍ നിന്ന് ഉമേഷ് പട്ടേല്‍, സിതാപൂരില്‍ അമര്‍ജീത്ത് ഭഗത്, അരംഗില്‍ ശിവകുമാര്‍ ദഹാരിയ, ഡോണ്ടി ലോഹാരയില്‍ അനില ഭേണ്ഡിയ, സജയില്‍ രവീന്ദ്ര ചൗബേ, കോണ്ടാഗാവില്‍ മോഹന്‍ ലാല്‍ മാര്‍കം എന്നിവരാണ് ലീഡ് ചെയ്യുന്നവര്‍.
ബിജെപി ഛത്തീസ്ഗഡില്‍ മാന്ത്രിക സംഖ്യ കടക്കുമെന്ന് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ബിജെപി ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്നും രമണ്‍ സിംഗ് വ്യക്തമാക്കി. ജനങ്ങള്‍ മോദിയുടെ ഗ്യാരണ്ടിയില്‍ വിശ്വസിച്ചതായും അദ്ദേഹം പറഞ്ഞു. അടിയൊഴുക്കുകള്‍ ശക്തമാണെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇത്ര വലുതാകുമെന്ന് കരുതിയില്ല. ഭൂപേഷ് ബാഗലിനെ ഛത്തീസ്ഗഡ് തള്ളിക്കളഞ്ഞിരിക്കുകയാണ്.
അഴിമതി, മദ്യ അഴിമതി, മഹാദേവ് ആപ്പ് തട്ടിപ്പ് എന്നിവയെല്ലാം ഈ ഫലത്തിന് കാരണമായിട്ടുണ്ടെന്നും രമണ്‍ സിംഗ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി എന്ത് സ്ഥാനം തന്നാലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും രമണ്‍ സിംഗ് പറഞ്ഞു. അതേസമയം എക്‌സിറ്റ് പോളുകളെ പോലും അമ്പരപ്പിച്ചാണ് ബിജെപിയുടെ മുന്നേറ്റം. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു ഭൂരിഭാഗം സര്‍വേകളും പ്രവചിച്ചത്.












Click it and Unblock the Notifications