15 കാരിയെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തി; അമ്മാവന്റെ ക്രൂരതയ്ക്ക് കുട്ടിയുടെ മറുപടി
ചെന്നൈ: പീഡനദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തതിനെ തുടര്‍ന്ന് 15കാരി ആത്മഹത്യ ചെയ്തു. സ്വകാര്യ സ്‌കൂളിലെ കറസ്‌പോണ്ടന്റായ അമ്മാവനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഒളിവില്‍ പോയ പ്രതിയ്ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തീകൊളുത്തി മരിച്ചത്.
പരീക്ഷ കഴിഞ്ഞ ശേഷം വിശദമായ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് പെണ്‍കുട്ടി ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞെങ്കിലുമ മറ്റാരോടും പറയരുതെന്ന് രക്ഷിതാക്കള്‍ പെണ്‍കുട്ടിയോട് നിര്‍ദേശിക്കുകയായിരുന്നു. ഇയാള്‍ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷം 15കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയ്‌ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യം തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളാണ് ചുമത്തുക.












Click it and Unblock the Notifications