കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കൊവിഡ്‌ ക്ലസ്റ്ററായി ചെന്നൈ നഗരത്തിലെ ഹോട്ടല്‍; ലീല പാലസില്‍ 20 ജീവനക്കാര്‍ക്ക്‌ കൊവിഡ്‌

Google Oneindia Malayalam News

ചെന്നൈ: ചെന്നൈ നഗരത്തിലെ സാറ്റാര്‍ ഹോട്ടലായ ലീല പാലസിലെ 20 ജീവനക്കാര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വിദഗ്‌ധര്‍ . ഇതോടെ ചന്നൈ നഗരത്തില്‍ കൊവിഡ്‌ ക്ലസ്‌റ്ററായി മാറുന്ന രണ്ടാമത്തെ ഹോട്ടലായി ലീല പാലസ്‌. കഴിഞ്ഞ ദിവസം നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ ഒന്നായ ഐടിസി ഗ്രാന്റ്‌ ചോല ഹോട്ടലില്‍ ജീവനക്കാര്‍ക്കടക്കം കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു.
ശനിയാഴ്‌ച്ച ഐടിസി ഗ്രാന്റ്‌ ചോല ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 85 ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവരുടെ അയല്‍വാസികള്‍ക്കും കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്‌ ആരോഗ്യ മാനണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ഹോട്ടലുമായി ബന്ധപ്പെട്ട എല്ലാവരെയും പരിശോധനയ്‌ക്ക്‌ വിധേയമാക്കാനും ആരോഗ്യവകുപ്പ്‌ തീരുമാനിച്ചിരുന്നു.

chennai

ലീല ഹോട്ടലിലെ 232ഓളം ജീവനക്കാരില്‍ നടത്തിയ പരിശോധനയില്‍ 10 ശതമാനം പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. ചെന്നൈയിലെ ഹോട്ടലുകളിലായി 6416 ജീവനക്കാരണുള്ളത്‌. ഇതില്‍ 68 ശതമാനം, അതായത്‌ 4392 പേര്‍ക്ക്‌ ഇതിനോടകം കൊവിഡ്‌ പോസിറ്റീവായിരുന്നു.
ഹോട്ടലുകളില്‍ നടത്തിയ ബിസിനസ്‌ യോഗങ്ങള്‍, പരിപാടികള്‍ തുടങ്ങിയവയില്‍ പങ്കെടുത്തവരെയെല്ലാം ആരോഗ്യ വകുപ്പ്‌ നിരീക്ഷിച്ച്‌ വരുന്നുണ്ട്‌. ഹോട്ടലുകളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും പരിശോധന നടത്തുമെന്ന്‌ തമിഴ്‌നാട്‌ ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്‌ണന്‍ പറഞ്ഞു. നഗരത്തിലെ മുഴുവന്‍ ആഡംബര ഹോട്ടലുകളിലേയും താമസക്കാര്‍ക്കും, ജീവനക്കാര്‍ക്കും അടിയന്തരമായി കൊവിഡ്‌ ടെസ്‌റ്റുകള്‍ നടത്താന്‍ ചെന്നൈ കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. കര്‍ശന കൊവിഡ്‌ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച്‌ മാത്രമേ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ ഉറപ്പാക്കണമെന്നും കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

Recommended Video

cmsvideo
Kerala is expecting next wave of Covid 19 | Oneindia Malayalam

English summary
Chennai another five star hotel turn to covid cluster after 20 employees detected covid 19 positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X