കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ 1 ലിറ്റര്‍ പാലിന് 100 രൂപ, കുടിവെള്ളത്തിന് 150 രൂപ!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: മഴയുടെ ശക്തി കുറഞ്ഞിട്ടും ചെന്നൈ നഗരത്തില്‍ അവശ്യസാധനങ്ങളുടെ വില മേലേക്ക് തന്നെ. വെള്ളത്തില്‍ മുങ്ങിയ പല സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങള്‍ തുറക്കാന്‍ കൂടി പറ്റുന്നില്ല. തുറക്കുന്ന സ്ഥലങ്ങളിലാകട്ടെ സാധനങ്ങള്‍ ആവശ്യക്കാര്‍ ഏറെയും. ഒരു ലിറ്റര്‍ പാലിന് 100 രൂപയാണ് നഗരത്തില്‍ പല സ്ഥലങ്ങളിലും കച്ചവടക്കാര്‍ വാങ്ങുന്നത്. തക്കാളിക്ക് ഒരു കിലോയ്ക്ക് 80 രൂപ വരെയായി.

മഴയെത്തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി, വെള്ളം, ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്തതാണ് ആളുകളെ കൂടുതല്‍ വലയ്ക്കുന്നത്. റേഞ്ചുള്ള സ്ഥലങ്ങളിലാകട്ടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കറണ്ടുമില്ല. ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ എ ടി എമ്മുകളിലും പണമൊഴിഞ്ഞു.

tomatoes

കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴയില്‍ വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ട് ജനജീവിതം താറുമാറായി എന്ന് തന്നെ പറയാം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന് പിന്നാലെ ഒരാഴ്ച നിന്ന് പെയ്ത മഴ കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയെ ദുരിതത്തിലാക്കിയിരുന്നു. അതിന് പിന്നാലെയാണ് തുടര്‍ച്ചയായി വീണ്ടും മഴ.

കുടിവെള്ളക്ഷാമമാണ് നഗരത്തിലെ ജനങ്ങളെ ഏറ്റവും കൂടുതല്‍ വലച്ചത്. കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുമ്പോഴും കുടിക്കാന്‍ വെള്ളം കിട്ടാതെ ആളുകള്‍ വലഞ്ഞു. ഒരു ലിറ്റര്‍ ബോട്ടിലിന് 20 രൂപയുണ്ടായിരുന്നത് മുപ്പതും അമ്പതും രൂപയായി. ചിലയിടങ്ങളില്‍ ഒരു ലിറ്റര്‍ വെള്ളം കിട്ടാന്‍ 100 ഉം 150 ഉം രൂപ വരെ കൊടുക്കേണ്ടിവന്നു. ഹോട്ടലുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും പൂട്ടിയിട്ടിരിക്കുകയാണ്. തുറന്നിരിക്കുന്ന കടകളിലാകട്ടെ ആവശ്യത്തിന് സാധനങ്ങളുമില്ല.

English summary
Even as the rains moderated across the city, availability of essential commodities like milk and water was affected while in some places they were being sold at exorbitant prices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X