കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ ചെന്നൈയെ തകര്‍ത്തു: ഒരു കിലോ തക്കാളിക്ക് 130 രൂപ പയറിന് 100 രൂപ!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: കൊടും മഴ കാരണം ചെന്നൈ നഗരത്തിലെ റോഡില്‍ ബോട്ടിറക്കി യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന് പിന്നാലെ ഒരാഴ്ചയാണ് നഗരത്തില്‍ മഴ പെയ്തത്. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച രാത്രിയോടെ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ടിന് കുറവില്ല.

തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ട് ജനജീവിതം ദുസ്സഹമായി. അവശ്യസാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുകയാണ്. ഒരു കിലോ തക്കാളിക്ക് ചെന്നൈയില്‍ വില 130 രൂപ. പയറിന് 100 രൂപ. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറിയെത്താത്തതും മഴയില്‍ വിളകള്‍ മുങ്ങിയതും വിലക്കയറ്റത്തിന് കാരണമായി.

rain

ഒരു കിലോ തക്കാളിക്ക് ഹോള്‍സെയില്‍ വില 100 രൂപയാണ്. ഇത് മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ 125ഉം 130രൂപയാകുന്നു. നാട്ടി തക്കാളിക്ക് 90 രൂപയാണ് വില - കോയമ്പേട് വെജിറ്റബിള്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എസ് ചന്ദ്രന്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി 55 ട്രക്ക് തക്കാളിയാണ് എത്താറുള്ളത്. മഴമൂലം അത് 25 ആയി കുറഞ്ഞു.

പന്ത്രണ്ട് ട്രക്കുകളിലായി എത്താറുണ്ടായിരുന്ന പയര്‍ ഒന്നോ രണ്ടോ ട്രക്കുകളായി. തക്കാളിക്കും പയറിനും മാത്രമല്ല, അവശ്യസാധനങ്ങള്‍ക്കെല്ലാം നഗരത്തില്‍ വില കൂടുന്നുണ്ട്. തെക്കന്‍ ചെന്നൈയിലാണ് മഴ ഏറ്റവും നാശം വിതച്ചത്. കാഞ്ചീപുരം, കടലൂര്‍, ജില്ലകളിലും പുതുച്ചേരിയിലും നാശനഷ്ടങ്ങളുണ്ടായി. ബുധനാഴ്ചയും മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

English summary
In a fallout of over a week's rains, the retail price of tomato has gone up to Rs 130 a kg here and that of beans around Rs 100 per kg as supplies from neighbouring States have drastically dwindled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X