ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം; പ്രതി ജയിലില്‍ ജീവനൊടുക്കി
ചെന്നൈ: ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ചെന്നൈയിലെ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി. പ്രതി രാംകുമാര്‍ വൈദ്യുത കമ്പി വായില്‍വച്ചു ഷോക്കടിപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച വൈകിട്ട് 4.30ഓടെ പുഴല്‍ ജയിലില്‍ വെച്ചായിരുന്നു സംഭവം. വൈദ്യുത തൂണില്‍ വലിഞ്ഞുകയറി രാംകുമാര്‍ കമ്പി വായകൊണ്ട് കടിക്കുകയായിരുന്നെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവം സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ രാംകുമാറിനെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

രാംകുമാറിന് ഷോക്കേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വായിലും നെഞ്ചിലും ഷോക്കേറ്റതിന്റെ പരിക്കുണ്ട്. പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ കഴിയുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ ജയില്‍ അധികൃതര്‍ നിയമപ്രകാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജൂണ്‍ 24ന് രാവിലെയാണ് രാംകുമാര്‍ സ്വാതിയെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇന്‍ഫോസിസിലേക്ക് ജോലിക്കു പോകുന്നതിനായി നുങ്കംപാക്കം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു കൊലപാതകം. പ്രണയം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പ്രതി പിന്നീട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തിന് ദിവസങ്ങള്‍ക്കുശേഷമാണ് പ്രതിയെ പിടികൂടിയത്. ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്യാന്‍ തിരുനെല്‍വേലിയിലെ വീട് വളഞ്ഞപ്പോഴും ഇയാള്‍ കുഴുത്ത്മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.












Click it and Unblock the Notifications