ഹിന്ദുത്വ ഭക്തര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനമില്ലെന്ന് ചേതന്‍ ഭഗത്
ദില്ലി: നരേന്ദ്ര മോദി തരംഗത്തിനൊപ്പം തുഴഞ്ഞിരുന്ന പ്രശസ്ത എഴുത്തുകാരന് ചേതന്‍ ഭഗത് ബിജെപിക്കെതിരെ തിരിയുന്നു. ഹിന്ദുത്വ ഭക്തരെയും പാര്‍ട്ടിയെയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചും ചേതന്‍ ദൈനിക് ഭാസ്കര്‍ എന്ന പത്രത്തിലെഴുതിയ ലേഖനം ഇപ്പോള്‍ വിവാദമായി മാറിയിരിക്കുകയാണ്.
ബിജെപി പ്രവര്‍ത്തകരെ ഹിന്ദുത്വ ഭക്തര്‍ എന്ന് വിശേഷിപ്പിക്കുന്ന ചേതന്‍ ഇവര്‍ക്ക് സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്തവരാണെന്നും പരിഹസിക്കുന്നു. അറിവുകേടുകള്‍ ദേശീയതയുടെ പിന്നില്‍ ഒളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ള ബിജെപി വിരുദ്ധരായ സ്ത്രീകളെ ആക്രമിക്കുന്നത് പതിവാണെന്നും ചേതന്‍ പറഞ്ഞു.

ചേതന്‍ ഭഗത്തിന്റെ അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ട്വിറ്ററില്‍ വിമര്‍ശന പ്രവാഹമാണ്. ബിജെപി, സംഘ്പരിവാര്‍ അംഗങ്ങള്‍ അദ്ദേഹത്തിന്റെ വാളോങ്ങിയപ്പോള്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ ചേതനെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററില്‍ ഏതാണ് 5.2 ദശലക്ഷം പേര് ചേതന്‍ ഭഗത്തിനെ പിന്തുടുന്നുണ്ട്.
ലോക്സഭാ ഇലക്ഷന് വേളയിലും തുടര്‍ന്നും മോദിയേയും ബിജെപി നിലപാടുകളെയും ന്യായീകരിച്ച് ചേതന്‍ ഭഗത് രംഗത്തെത്തിയിരുന്നു. മോദിക്ക് ഇന്ത്യയില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു അദ്ദേത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഭരണത്തിലേറി നാളിതുവരെയായിയിട്ടും യുപിഎ സര്‍ക്കാരിന്റെ ഹാങ് ഓവറില്‍ നിന്നും മുക്തമാകാന്‍ എന്ഡിഎ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ചേതന്‍ പറയുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications