തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ടിആര്‍എസ് എംപി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സിലേക്ക്
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയും തെലങ്കാനയില്‍ കോണ്‍ഗ്രസ്സിലേക്കുളള ടിആര്‍എസ് നേതാക്കാളുടെ ഒഴുക്ക് തുടരുന്നു. ഡിസംബര്‍ 7 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉന്നതരായ നിരവധി ടിആര്‍എസ് നേതാക്കളും അണികളുമാണ് കോണ്‍ഗ്രസ്സില്‍ ചേരുന്നത്.
സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നാണ് സൂചനകള്‍. ഈ സൂചനകളെ ശരിവെക്കുന്നതരത്തില്‍ നിരവധി നേതാക്കളാണ് കോണ്‍ഗ്രസില്‍ എത്തുന്നത്.

ഏറ്റവും ഒടുവിലായി
ഏറ്റവും ഒടുവിലായി ടിആര്‍എസില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയത് എംപിയായ വിശ്വേശര്‍ റെഡ്ഡിയാണ്. ചൊവ്വല്ല മണ്ഡലത്തില്‍ നിന്നുള്ള ടിആര്‍എസ് എംപിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പാര്‍ട്ടി വിട്ടത്.

പാര്‍ട്ടിയും സര്‍ക്കാരും
പാര്‍ട്ടിയും സര്‍ക്കാരും ജനങ്ങളില്‍ നിന്ന് അകന്നതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്നാണ് പാര്‍ട്ടി നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന് അയച്ച കത്തില്‍ വിശ്വേശരയ്യ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ്സില്‍ ചേരും
വിശ്വേശ്വരയ്യ ഉടന്‍ തന്നെ കോണ്‍ഗ്രസ്സില്‍ ചേരും. ടിആര്‍എസിന് കനത്ത തിരിച്ചടിയാണ് എംപിയുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി വിശ്വേശ്വരയ്യ പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

കടുത്ത എതിര്‍പ്പ്
ഗതാഗതമന്ത്രി പട്‌നം മഹേന്ദ്രറെഡ്ഡിയുടെ കുടുംബ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ വിശ്വേശരയ്യക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. ഇദ്ദേഹത്തിനെതിരെ പലതവണയായി അദ്ദേഹം പാര്‍ട്ടി വേദികള്‍ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.

സമ്പന്നന്‍
മഹേന്ദ്ര റെഡ്ഡിയുടോടുളള എതിര്‍പ്പാണ് വിശ്വേശ്വരയ്യെ പാര്‍ട്ടി വിടാന്‍ പ്രകോപിപ്പച്ചതെന്നാണ് സൂചന. തെലങ്കാനയിലെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് വിശ്വേശ്വരയ്യ. രണ്ട് എംപിമാര്‍ പാര്‍ട്ടി വിട്ട് പോവാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം പരസ്യമായി വെല്ലുവിളിച്ചിരുന്നു.

പിടിച്ച് നിര്‍ത്തട്ടെ
എംപിമാരെ ആവുമെങ്കില്‍ ചന്ദ്രശേഖര്‍ റാവു പിടിച്ച് നിര്‍ത്തട്ടെ എന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വെല്ലുവിളി പ്രകാരമുള്ള ആദ്യ എംപി കോണ്‍ഗ്രസ്സില്‍ എത്തി. കോണ്‍ഗ്രസ്സിലേക്ക് അടുത്തതായി കളം മാറാന്‍ പോവുന്ന എംപി ആരായിരിക്കും എന്ന ആശങ്കിയിലാണ് ടിആര്‍എസ്.

അധികാരം പിടിക്കാന്‍
സംസ്ഥാനത്ത് അധികാരം പിടിക്കാന്‍ സര്‍വ്വസന്നാഹങ്ങളും ഒരുക്കുന്ന കോണ്‍ഗ്രസ്സിന് വിശ്വേശ്വരയുടെ വരവ് കരുത്ത് പകരും. സീറ്റ് നിര്‍ണയത്തില്‍ എതിര്‍പ്പുകളും തര്‍ക്കങ്ങളും ഏറെ ഉണ്ടായെങ്കിലും പ്രശ്നങ്ങള്‍ എല്ലാം ഒരു വിധത്തില്‍ പരിഹരിച്ച് കഴിഞ്ഞ ദിവസംമുതല്‍ പ്രചരണത്തിന് മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് സഖ്യം.

94 സീറ്റുകളില്‍
119 അംഗനിയമസഭയില്‍ 94 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റുകളില്‍ ടിഡിപി, സിപിഐ, ടിജെഎസ് എന്നീ കക്ഷികള്‍ക്ക് വീതിച്ചു നല്‍കുകയായിരുന്നു. നാമനിര്‍ദ്ദേശം സമര്‍പ്പിക്കപ്പെടുന്നതോടെ തിങ്കളാഴ്ച്ചയോടെ സംസ്ഥാനത്ത് പ്രചരണം ശക്തമായി.

സോണിയാ
കോണ്‍ഗ്രസ്സിന്റെ പ്രചരണത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ സംസ്ഥാനത്ത് എത്തും. രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ്സില്‍ നിന്ന് സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ചിദംബരം, തുടങ്ങിയവരും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും സഖ്യത്തിന്റെ പ്രചാരണത്തിനായി എത്തും

മാഹാറാലി
നവംബര്‍ 27 ന് വാറങ്കലില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേശളനത്തിലാണ് യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധി പങ്കെടുക്കുക. ഇതിന് പുറമെ രാഹുല്‍ ഗാന്ധിയും ചന്ദ്രബാബു നായിഡുവും അണിനിരക്കുന്ന മാഹാറാലിയും ഉടന്‍തന്നെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. വീട് കയറിയുള്ള പ്രചരണത്തിന് കോണ്‍ഗ്രസ് ഇതിനോടകം തന്നെ തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസും ടിഡിപിയും
ആന്ധ്രയില്‍ പര്സപരം പോരടിക്കൂന്ന ഈ രണ്ട് പാര്‍ട്ടികളും തെലങ്കാനയില്‍ സഖ്യത്തില്‍ എത്തുകയില്ലെന്ന കണക്ക്കൂട്ടലായിരുന്നു നിയമസഭ പിരിച്ചുവിടുന്നത് വരെ ഭരണകക്ഷിയായ ടിആര്‍എസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ കണക്ക്കൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസും ടിഡിപിയും സഖ്യത്തില്‍ എത്തിയത്. സഖ്യം രൂപീകരിച്ചതോടെ കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി പ്രചരണത്തിലേക്ക് കടന്നിരിക്കുകയാണ് സഖ്യമിപ്പോള്‍.












Click it and Unblock the Notifications