ഛത്തീസ്ഗഡിലുണ്ടായ ഏറ്റമുട്ടലില്‍ 3 നക്‌സുകളെ കൊലപ്പെടുത്തി
സുഖ്മ: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ മൂന്ന് നക്‌സലുകളെ കൊലപ്പെടുത്തി. ഫോറസ്റ്റ് അതിര്‍ത്തിയായ അര്‍ണംപാലിയിലുണ്ടായ ഏറ്റുമുട്ടലിലാണ് നക്‌സലുകള്‍ കൊല്ലപ്പെട്ടത്. നക്‌സുകള്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സുഖ്മ അഡീഷണല്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു.
കമാന്റോ സംഘം, സിആര്‍പിഎഫ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്, ഡിസ്ട്രിക്ട് റിസര്‍വ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് നക്‌സലുകള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയത് എന്നാണ് വിവരം. അര്‍ണംപാലി, പാല്‍മുരുഗ് എന്നീ ഗ്രാമങ്ങള്‍ക്കിടയില്‍ നക്‌സലുകള്‍ സംഘടിച്ചിട്ടുണ്ടെന്ന രഹസ്യവിവരം അധികൃതര്‍ക്ക് ലഭിച്ചിരുന്നു.

തിരച്ചിലിനിടയില്‍ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടുമണിക്കൂറോളം നീണ്ട വെടിവെപ്പിനുശേഷം നക്‌സലുകള്‍ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സംഘം നടത്തിയ പരിശോധനയിലാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തത്. രണ്ടുപേര്‍ യൂണിഫോമിലായിരുന്നു.
ഇവരുടെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ ആരാണെന്ന് വ്യക്തമല്ല. ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. രണ്ടുദിവസങ്ങള്‍ക്കുമുന്‍പ് പ്രദേശത്ത് നക്‌സലുകള്‍ ആക്രമണം നടത്തിയിരുന്നു. ഛത്തീസ്ഗഡില്‍ നക്‌സലുകള്‍ക്ക് ഏറ്റവും സ്വാധീനമുള്ള ജില്ലകളിലൊന്നാണ് സുഖ്മ.












Click it and Unblock the Notifications