Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഛത്തീസ്ഗഢിൽ കോൺ​ഗ്രസ് വിജയിക്കും'; അധികാരത്തുടർച്ച പ്രവചിച്ച് സർവെ; ബി ജെ പി വിയർക്കും

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ കോൺഗ്രസ് നിലനിർത്തുമെന്ന് സർവേ. ടൈംസ് നൗ -ഇ ടി ജി റിസർച്ച് സർവേ പ്രകാരം സംസ്ഥാനത്ത് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ‌കോൺഗ്രസ് നിലനിർത്തുമെന്നാണ് പറയുന്നത്. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് 51 -59 സീറ്റുകളും ബി ജെ പിക്ക് 27 -35 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. മറ്റ് പാർട്ടികൾ 2-6 സീറ്റുകൾ വരെ നേടുമെന്ന് ടൈംസ് നൗ -ഇ ടി ജി റിസർച്ച് സർവേ പ്രൊജക്ഷൻ പറയുന്നു.

സർഗുജ, റായ്പൂർ, ദുർഗ് മേഖലകളിൽ കോൺഗ്രസ് തൂത്തുവാരാനാണ് സാധ്യത. മേഖലയിലെ 14 സീറ്റുകളിൽ 11-13 സീറ്റുകൾ നേടി സർഗുജയിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പറയുന്നത്..

Bjp

ദുർഗിലെ 20 സീറ്റുകളിൽ കോൺഗ്രസിന് 13 -17 സീറ്റുകളും ബി ജെ പി 4- 6 സീറ്റുകളും നേടുമെന്നാണ് പ്രവചനം. സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ 20 സീറ്റുകളിൽ 10-12 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി ജെ പി 4-9 സീറ്റുകൾ നേടുമെന്നാണ് പ്രവചനം

സർവേ പ്രകാരം കോൺഗ്രസിന് 42.30% വോട്ട് വിഹിതമുണ്ടാകും, ഇത് ബി ജെ പിയുടെ പ്രവചിച്ച വോട്ട് ഷെയറായ 39.3 ശതമാനത്തേക്കാൾ 3% കൂടുതലാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ നടപ്പാക്കിയ നയങ്ങളാണ് കോൺഗ്രസിന്റെ അസാധാരണമായ പ്രകടനത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. "അദ്ദേഹം (ഭൂപേഷ് ബാഗെൽ) സംസ്ഥാനത്തിന് നേതൃത്വം നൽകുന്നു, ഗ്രൗണ്ടിൽ ഒരു മികച്ച ഭരണാധികാരിയാണെന്ന് അദ്ദേഹം സ്വയം തെളിയിച്ചു," മുതിർന്ന മാധ്യമപ്രവർത്തക സ്മിത പ്രകാശ് പറഞ്ഞു.

ഛത്തീസ്ഗഡിൽ രമൺ സിങ്ങിന്റെ നേതൃത്വത്തിൽ 15 വർഷം (2003 -2018) അധികാരത്തിലിരുന്ന ശേഷം, 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ബി ജെ പി ഇപ്പോൾ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താൻ നോക്കുകയാണ്. . 90 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും.

മാവോയിസ്റ്റ് ബാധിത ബസ്തർ ഡിവിഷനിലെ ഏഴ് ജില്ലകളിലും രാജ്നന്ദ്ഗാവ്, മൊഹ്‌ല-മാൻപൂർ-അംബാഗഡ് ചൗക്കി, കബീർധാം, ഖൈരാഗഡ്-ചുയിഖദൻ-ഗണ്ഡായി ജില്ലകളിലായി ഇരുപത് സീറ്റുകളിൽ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുമ്പോൾ രണ്ടാം ഘട്ടത്തിൽ 70 സീറ്റുകളിൽ വോട്ടെടുപ്പ് നടക്കും . ഡിസംബർ മൂന്നിന് വോട്ടെണ്ണും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+