നക്സൽ ആക്രമണം: ഒമ്പത് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു, സൈനിക വാഹനം സ്ഫോടനത്തിൽ തകർത്തു!!

  • Written By:
Subscribe to Oneindia Malayalam

റായ്പൂര്‍: ഛത്തീസ്ഗഡിൽ നക്സൽ ആക്രമണത്തിൽ ഒമ്പത് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡില സുഖ്മയിലായിരുന്നു സംഭവം. സ്ഫോടക വസ്തുു പൊട്ടിത്തെറിച്ചാണ് ഒമ്പത് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നത്. സുഖ്മ ജില്ലയിലെ വനപ്രദേശമം കിസ്തരാം വഴി കടന്നു പോകുമ്പോൾ സൈന്യത്തിന്റെ  മൈൻ സുരക്ഷിത വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനത്തുനിന്ന് 500 കിലോമീറ്റർ അകലെയാണ് സംഭവം. വാഹനം കടന്നുപോകുമ്പോൾ  മാവോയിസ്റ്റുകൾ സ്ഥാപിച്ച  സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.

army-

212 പാരാമിലിട്ടറി ബറ്റാലിയനിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. പാരാമിലിട്ടറി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നു. വാഹനം സ്ഫോടനത്തില്‍ തകര്‍ക്കുന്നതിനായി നിരവധി സ്ഫോടക വസ്തുുക്കൾ ഉപയോഗിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നേരത്തെ 2017ലുണ്ടായ നക്സല്‍ ആക്രമണത്തിൽ 25 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. 74 ബറ്റാലിയനിലെ 25 ഉദ്യോഗസ്ഥരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്തുണ്ടാകുന്ന വലിയ ആക്രമണമായിരുന്നു അത്. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരാണ് നക്സലുകൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
At least eight personnel of the 212 Battalion of the Central Reserve Police Force (CRPF) were killed in an IED blast by Naxals in Chhattisgarh’s Sukma district on Tuesday, reported news agency PTI.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്