Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്​​ഗഡിൽ 75 ൽ അധികം സീറ്റിൽ വിജയിക്കും; പ്രതീക്ഷ പങ്കുവെച്ച് ഭൂപേഷ് ബാ​​ഗേൽ

ന്യൂഡൽഹി: കോൺ​ഗ്രസ് ഛത്തീസ്​ഗഡിൽ കൂടുതൽ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാ​​ഗേൽ. തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തേയും അവസാനത്തേയും ഘട്ടത്തിന് ദിവസങ്ങൾക്ക് മുമ്പാണ് ബാ​ഗേലിന്റെ വാദം. നവംബർ 17 ന് ആണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. 2018 നെ അപേക്ഷിച്ച് പാർട്ടി 75 ൽ അധികം സീറ്റ് നേടുമെന്ന് എൻ ഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഭൂപേഷ് ബാ​ഗേൽ പറഞ്ഞു.

‌ഭരണവിരുദ്ധത ഉണ്ടാവില്ലെന്നാണ് ബാ​ഗേൽ പറയുന്നത്. അഞ്ച് വർഷമായി, കോവിഡ് കാലത്തും അതിന് ശേഷവും നന്നായി ജോലി ചെയ്തിട്ടുണ്ടെന്നും കർഷകരോ തൊഴിലാളികളോ ആദിവാസികളോ വ്യാവസായികളോ ആകട്ടെ മഹാമാരിയുടെ സമയത്ത് ഞങ്ങൾ എല്ലാവരേയും പിന്തുണച്ചു.

bagel

എല്ലാവർക്കുമായി സ്കീമുകൾ ഉണ്ട്. അഞ്ച് വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടുവെന്ന് ആരും പറയില്ലെന്നും മുഖ്യമന്ത്രി പറയുന്നു.സംസ്ഥാനത്തെ 90 നിയമസഭാ സീറ്റുകളിൽ 68 ലും വിജയിച്ച് 2018 ൽ രമൺ സിം​ഗിന്റെ ബി ജെ പി സർക്കാരിനെ കോൺഗ്രസ് തൂത്തുവാരി പുറത്താക്കി. ഉപതിരഞ്ഞെടുപ്പ് വിജയത്തിനെ തുടർന്ന് കോൺ​ഗ്രസിന് നിലവിൽ 71 സീറ്റുകളാണ് ഉള്ളത്.

2013 ലെ ജീറാം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിന് ശേഷം സംസ്ഥാനത്ത് പാർട്ടിയെ പുനർനിർമ്മിച്ചു എന്ന ക്രെഡിറ്റ് ബാ​ഗേലിന് വിജയത്തിന്റെ ക്രെഡിറ്റ് ലഭിച്ചു. പാർട്ടിയുടെ ഉന്നത നേതൃത്വമാണ് അദ്ദേഹത്തെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം കണക്കിലെടുത്ത് ജനങ്ങൾ ജനങ്ങൾ പാർട്ടിക്ക് ഒരവസരം കൂടി നൽകുമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി ഇത്തവണ.

ജനങ്ങൾ വിശ്വസിക്കുന്നത് കോൺ​​ഗ്രസിനെ മാത്രമാണ്. അവർ രമൺ സിം​ഗിന്റെയോ നരേന്ദ്ര മോദിയുടെ ഉറപ്പുകൾ വാങ്ങുന്നില്ല, പ്രധാനമന്ത്രിയുടെ പല വാ​ഗ്ദാനങ്ങൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. കർഷകരുടെ വായ്പ എഴുതിത്തള്ളുന്നത് ഉൾപ്പെടെ എല്ലാ സന്ദർഭങ്ങളിലും കോൺ​ഗ്രസ് വാക്ക് പാലിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 10 ദിവസത്തിനുള്ളിൽ ഇത് ചെയ്യുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു, രണ്ട് മണിക്കൂറിനുള്ളിൽ ഞങ്ങൾ അത് ചെയ്തു. അദ്ദേഹം പറഞ്ഞു.

ഞങ്ങൾ വൈദ്യതി ബില്ലുകൾ പകുതിയായി കുറച്ചു. 50 കിലോ ബാ​ഗിന് 400-0 രൂപ നിരക്കിൽ ടെൻഡു ഇലകൾ വാങ്ങി. ഓരോ കുടുംബത്തിനും 35 കിലോ പച്ചക്കറികൾ നൽകി. അതിനാൽ കോൺ​ഗ്രസ് നൽകുന്ന ഉറപ്പിൽ വിശ്വസിക്കുന്നു, ബാ​ഗേൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+