Get Updates
Get notified of breaking news, exclusive insights, and must-see stories!

2024 ല്‍ മോദി താഴെയിറങ്ങേണ്ടി വരുമോ..? രാഹുല്‍ കുതിക്കുമോ? ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി സര്‍വെ ഫലം

റായ്പൂര്‍: ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിപി- സീവോട്ടര്‍ നടത്തിയ അഭിപ്രായ സര്‍വെ പുറത്ത് വന്നിരിക്കുകയാണ്. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് തുടര്‍ഭരണം പ്രവചിക്കുന്ന സര്‍വെ ബി ജെ പി കടുത്ത പോരാട്ടം നടത്തും എന്നും അഭിപ്രായപ്പെടുന്നുണ്ട്. 90 അംഗ നിയമസഭയാണ് ഛത്തീസ്ഗഢിലേത്. 48 മുതല്‍ 54 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഛത്തീസ്ഗഢില്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്.

എന്നാല്‍ 2018 ലേതിനേക്കാള്‍ വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തുന്ന ബി ജെ പി കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളിയായിരിക്കും ഉയര്‍ത്തുക. ബി ജെ പി 35 മുതല്‍ 41 വരെ സീറ്റുകള്‍ നേടുമെങ്കിലും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്തിറക്കാന്‍ ആവശ്യമായ സീറ്റ് നേടില്ല. ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 19 വരെ ഛത്തീസ്ഗഢില്‍ ഉടനീളം 7696 പേര്‍ക്കിടയിലാണ് സര്‍വെ നടത്തിയത്.

lok sabha election 2024

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന ചോദ്യവും അഭിപ്രായ സര്‍വെയില്‍ ഉണ്ടായിരുന്നു. ഇതില്‍ ബഹുഭൂരിപക്ഷം പേരും നരേന്ദ്ര മോദിയെ ആണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടുന്നത്. കോണ്‍ഗ്രസ് നേചാവ് രാഹുല്‍ ഗാന്ധിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളാണ്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് അനുകൂല തരംഗമാണെങ്കിലും ഛത്തീസ്ഗഢില്‍ നരേന്ദ്ര മോദിയുടെ ജനപ്രീതി ശക്തമായി തുടരുന്നു എന്നതാണ് അഭിപ്രായ സര്‍വെ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിയേക്കാള്‍ 40 ശതമാനത്തിലധികം പേര്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയെ 19 ശതമാനം പേരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള അരവിന്ദ് കെജ്രിവാൡ് 5% പേരുടെ പിന്തുണയാണ് ഉള്ളത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (2.8%), പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി (2.7%) എന്നിവരാണ് തൊട്ടുപിറകില്‍. 2024 ല്‍ ആണ് രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

അതേസമയം ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നത് നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയാണ്. ഭൂപേഷ് ബാഗേലിന് സര്‍വെയില്‍ പങ്കെടുത്ത 48% പേരുടെ പിന്തുണയുണ്ട്. മൂന്ന് തവണ മുഖ്യമന്ത്രിയായ ബി ജെ പിയുടെ രമണ്‍ സിംഗിന് 23% പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+