Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് വന്‍ കുതിപ്പ്; ബിജെപി കിതയ്ക്കുന്നു, അജിത് ജോഗി നിര്‍ണായകമാകും

റായ്പൂര്‍: ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസിനാണ് കുതിപ്പ്. 37 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി 21 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് വിമതനായ അജിത് ജോഗിയുടെ പാര്‍ട്ടി അഞ്ച് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പ്രത്യാശ പ്രകടിപ്പിച്ചു.

22

ഛത്തീസ് ഗഡില്‍ ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് അനുകൂലമായിരുന്നു. നിലവില്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. ബസ്തര്‍ മേഖലയില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഫലം ഏത് സമയവും മാറിമറയാം. അജിത് ജോഗിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം ഛത്തീസ്ഗഡില്‍ നിര്‍ണായകമാണ്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഇദ്ദേഹം 2016ലാണ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. കോണ്‍ഗ്രസ് വോട്ടുകള്‍ അജിത് ജോഗിയുടെ പാര്‍ട്ടി കൈവശപ്പെടുത്തുമെന്ന ആശ്വാസത്തിലാണ് ബിജെപി.

അജിത് ജോഗിയുടെ മകന്‍ മര്‍വാഹി മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലാണ് മര്‍വാഹി മണ്ഡലം. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലമാണിത്.

Recommended Video

cmsvideo
    കുതിരകച്ചവടത്തിന് കളമൊരുങ്ങുന്നു | News Of The Day | Oneindia Malayalam

    കോണ്‍ഗ്രസിന് ഇത്തവണ ജീവന്‍മരണ പോരാട്ടമാണ്. സഖ്യംചേരുമെന്ന് പ്രതീക്ഷിച്ച ബിഎസ്പി തനിച്ചാണ് മല്‍സരിക്കുന്നത്. ബിജെപിയുടെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്നറിയാന്‍ കുറച്ചുനേരം കൂടി കാത്തിരിക്കണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+