ആരും ബോധപൂര്‍വ്വം പീഡിപ്പിക്കാറില്ലെന്ന് മന്ത്രി
റായ്പൂര്‍: ഉത്തരപ്രദേശില്‍ വര്‍ദ്ധിച്ചുവരുന്ന ക്രൂര ലൈംഗികപീഡനങ്ങളെ കുറിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നടത്തിയ പരമാര്‍ശം വിവാദമായതിന് പിന്നാലെ സമാനമായ മറ്റൊരു പ്രസ്താവനയുമായി ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയും.
ബോധപൂര്‍വ്വം ആരും ആരെയും പീഡിപ്പിക്കുന്നില്ലെന്നും പീഡനം അബദ്ധത്തില്‍ സംഭവിക്കുന്നതാണെന്നും ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി രാംസേവക് പായ്ക്കര. വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക ചാനലിലൂടെ പ്രസ്താവന പരന്നപ്പോള്‍ സംഭവം വിവാദമായി. ഇതോടെ പ്രസ്താവന നിഷേധിച്ച് പായ്ക്കര പത്രക്കുറിപ്പിറക്കി. പീഡനം നടന്നതായി പരാതി ലഭിച്ചാല്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നായി രാംസേവക് പായ്ക്കര പറഞ്ഞു.
കുറ്റവാളികളാരും തങ്ങളെ അറിയിച്ചല്ല പീഡനം നടത്തുന്നതെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബു ലാല്‍ ഗൗഡയുടെ വിവാദ പരമാര്‍ശം. പീഡനത്തെ കുറിച്ച് പരാതി ലഭിക്കാതെ നടപടിയെടുക്കാന്‍ കഴിയില്ല. പരാതി ചിലപ്പോള്‍ തെറ്റും ചിലപ്പോള്‍ ശരിയുമാകാം. അതുകൊണ്ട് തന്നെ അഖിലേഷ് യാദവിനോ മുലായം സിംഗ് യാദവിനോ പീഡനങ്ങള്‍ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications