പ്രധാനമന്ത്രി ലങ്കയില്‍ പോകേണ്ടെന്ന് ചിദംബരം?
ദില്ലി: കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ സമ്മേളനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശ്രീലങ്കയില്‍ പോകുന്നതിനോട് ധനകാര്യ മന്ത്രി പി ചിദംബരത്തിന് വിയോജിപ്പെന്ന് സൂചന. മന്‍മോഹന്‍ സിങ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്നും പകരം മറ്റൊരു പ്രതിനിധിയെ അയച്ചാല്‍ മതിയെന്നുമാണ് ചിദംബരത്തിന്റെ നിലാപാടെന്നാണ് സൂചന.നവംബര്‍ 15 നാണ് കൊളംബോയില്‍ കോമണ്‍വെല്‍ത്ത് സമ്മേളനം നടക്കുന്നത്.
പ്രധാനമന്ത്രി ശ്രീലങ്കയിലേയ്ക്ക് പോകുന്നതിനോട് തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കും എംപിമാര്‍ക്കും കടുത്തവിയോജിപ്പുണ്ട്. ഇതിനിടെയിലാണ് ചിദംബരം പ്രധാനമന്ത്രിയുടെ യാത്രയെ എതിര്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

മന്‍മോഹന്‍ സിങ് ലങ്കയില്‍ പോയാല്‍ അതിന്റെ ഭവിഷ്യത്ത് കോണ്‍ഗ്രസ് നേരിടേണ്ടി വരുമെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി പറഞ്ഞു. മന്‍മോഹന്‍ സിംഗ് ലങ്കയില്‍ പോകുന്നതിനെതിരെ തമിഴ്‌നാട് നിയമസഭ ഒക്ടോബറില്‍ പ്രമേയം പാസാക്കിയിരുന്നു.
2009 ല്‍ ശ്രീലങ്കയില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ ശ്രീലങ്കന്‍ തമിഴര്‍ക്ക് നേരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ മുന്‍നിര്‍ത്തിയാണ് തമിഴ്‌നാട് യാത്രയെ എതിര്‍ക്കുന്നത്. തമിഴര്‍ക്കെതിരെ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയോ അര്‍ഹമായ ശിക്ഷ നല്‍കുകയോ ചെയ്യാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും തമിഴ്‌നാട് വാദിയ്ക്കുന്നു.
എന്നാല്‍ പ്രധാനമന്ത്രി ശ്രീലങ്കയില്‍ പോകണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ആവശ്യം എന്നാണ് അറിയാന്‍ കഴിഞ്ഞത്. ലങ്കയില്‍ പോകണമെന്ന പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിയ്ക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ-ശ്രീലങ്ക സൗഹൃദ ബന്ധം പുനസ്ഥാപിയ്ക്കാനും പ്രധാനമന്ത്രിയുടെ ലങ്കയിലേയ്ക്കുള്ള യാത്ര അനിവാര്യമാണ്. തമിഴരുടെ വിാകരം മാനിയ്ക്കുമെന്ന് അടുത്തിടെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications