കപില്‍ സിബലിന് പിന്തുണയേറുന്നു, പൊട്ടിത്തെറിച്ച് ചിദംബരവും തരൂരും, നാണക്കേടെന്ന് വിമര്‍ശനം
ദില്ലി: കോണ്‍ഗ്രസില്‍ നേതൃത്വമില്ലെന്ന കപില്‍ സിബലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും, വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ എല്ലാം രംഗത്ത് വന്നിരിക്കുകയാണ്. കടുത്ത പ്രതികരണങ്ങളാണ് ഇവര്‍ നടത്തിയിരിക്കുന്നത്. നാണംകെട്ട സംഭവമെന്നാണ് പി ചിദംബരം വിമര്‍ശിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ ആരംഭിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. താന്‍ നിസ്സഹായനായിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു. സിബലിന്റെ വീടിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെയും ചിദംബരം അപലപിച്ചു.

എന്റെ സഹപ്രവര്‍ത്തകന്റെ വീടിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത് ശരിക്കും വേദനിപ്പിച്ചെന്നും ചിദംബരം പറഞ്ഞു. അതേസമയം ടീം രാഹുലാണ് പ്രതിഷേധത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. പാര്‍ട്ടിയില്‍ അധ്യക്ഷനില്ലെന്നും, ആരാണ് തീരുമാനമെടുക്കുന്നത് അറിയില്ലെന്നും കപില്‍ സിബല്‍ പറയുന്നു. വര്‍ക്കിംഗ് കമ്മിറ്റി വിളിക്കാന്‍ ആവശ്യം വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിരവധി പേര് രാജിവെച്ചിട്ടും പ്രശ്നം ചര്‍ച്ച ചെയ്യാത്ത രാഹുലിന്റെ തീരുമാനത്തില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. വര്‍ക്കിംഗ് കമ്മിറ്റി വിളിക്കാന്‍ ഗാന്ധി കുടുംബത്തിന് സമ്മര്‍ദമേറി വരികയാണ്.
അതേസമയം ശശി തരൂരും വിഷയത്തില്‍ സിബലിനെ പിന്തുണച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിബല്‍ പറഞ്ഞ കാര്യങ്ങളെ താന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ തള്ളിപ്പറയുന്നുവെന്നും തരൂര്‍ പറഞ്ഞു. ഇത് വലിയ നാണക്കേടായി പോയി. കപില്‍ സിബല്‍ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണെന്ന് എല്ലാവര്ക്കും അറിയാം. കോണ്‍ഗ്രസിന് വേണ്ടി പല കേസുകളും കോടതിയില്‍ അദ്ദേഹം വാദിച്ചിട്ടുണ്ട്. ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ എന്താണ് സിബലിന് പറയാനുള്ളതെന്ന് നമ്മള് കേള്‍ക്കണമായിരുന്നു. അതിനോട് വിയോജിക്കാം. പക്ഷേ നമ്മുടെ മുന്‍ഗണന ബിജെപിയെ നേരിടുന്നതില്‍ ആയിരിക്കണമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
തെമ്മാടിത്തരമാണ് സിബലിന്റെ വീട്ടില്‍ നടന്ന പ്രതിഷേധ പ്രകടനമെന്ന് മനീഷ് തിവാരി പഞ്ഞു. കഴിഞ്ഞ ദിവസത്തെ ഈ പ്രകടനത്തെ പിന്തുണയ്ക്കുന്നവരോട് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് താരം. അവര്‍ കാര്‍ അടിച്ച് തകര്‍ത്തു. അതിന് മുകളില്‍ കയറി ആക്രമണം നടത്തി. മുകള്‍ ഭാഗം പൊളിഞ്ഞ് പോയി. സിബലിന്റെ വീട്ടിന് നേരെ തക്കാളികള്‍ എറിഞ്ഞു. വീടിന് ഉള്ളില്‍ പുറത്തുമെല്ലാം തക്കാളിയുണ്ട്. ഇത് തെമ്മാടിത്തരവും, ന്യായീകരിക്കനാവാത്തതുമാണ്, അല്ലാതെ ഇതിന് എന്ത് വിളിക്കാന്‍ സാധിക്കുമെന്നും മനീഷ് തിവാരി ചോദിച്ചു. എന്നാല്‍ ഇതുവരെ ഗാന്ധി കുടുംബം ഈ ആക്രമണത്തെ അപലപിച്ചിട്ടില്ല. അതാണ് പ്രശ്നങ്ങളെ വഷളാക്കുന്നത്.
ജി23യാണ് ഞങ്ങള്‍, പക്ഷേ ഏറാന്‍ മൂളികളല്ലെന്നും ജി ഹുസൂര്‍ എന്ന് പറയാന്‍ ഞങ്ങള്‍ക്കാവില്ലെന്നും സിബല്‍ പറഞ്ഞിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, ജിതിന് പ്രസാദ, സുഷ്മിത ദേവ്, ലൂസീഞ്ഞോ ഫലെയ്റോ, എന്നിവര്‍ രാജി വെച്ചത് അടക്കമുള്ള കാര്യങ്ങള്‍ സിബല്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്ഥിരം പ്രസിഡന്റ് പാര്‍ട്ടി വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട നേതാക്കളെല്ലാം പാര്‍ട്ടി വിട്ട് പോവുകയാണ്. ഇതില്‍ ജിതിന് അടക്കമുള്ളവര്‍ മന്ത്രിയായി. എല്ലായിടത്തും കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ പോവുകയാണ്. കോണ്‍ഗ്രസിനെ നയിക്കാന്‍ ഇപ്പോള്‍ ആളില്ലാത്ത അവസ്ഥയാണ്. ആരാണ് ഇപ്പോള്‍ തീരുമാനങ്ങളെടുക്കുന്നതെന്നും സിബല്‍ ചോദിക്കുന്നു.
അതേസമയം രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് പോകുന്നവര്‍ പോകട്ടെ എന്ന നിലപാടിലാണ്. പഞ്ചാബിലെ പ്രശ്നം പോലും പരിഹരിക്കാന്‍ ശ്രമിക്കാതെ അദ്ദേഹം കേരളത്തിലെത്തിയിരിക്കുകയാണ്. ഇവിടെയും പ്രശ്നം രൂക്ഷമാണ്. പോകുന്നവര്‍ക്ക് പകരം മറ്റ് പാര്‍ട്ടികളില്‍ നിന്ന് യുവാക്കളെ കൊണ്ടുവരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് കോണ്‍ഗ്രസ് സംസ്കാരത്തെ തന്നെ ഇല്ലാതാക്കുമെന്നാണ് വിമര്‍ശനം. ജി23 എതിര്‍ക്കുന്നതും രാഹുലിന്റെ ഈ നയങ്ങളെയാണ്. പാര്‍ട്ടിയുടെ സ്ഥിരം നേതാക്കള്‍ പോയാല്‍ പാര്‍ട്ടി സംസ്കാരം തന്നെ ഇല്ലാതാവുമെന്നാണ് ഇവര്‍ പറയുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications