കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയുമായി തൃണമൂലുമായും സഖ്യമാകാം, യുപിയില്‍ പാര്‍ട്ടി വളര്‍ത്തണമായിരുന്നു, ഞെട്ടിച്ച് ചിദംബരം

Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടിയുമായും തൃണമൂല്‍ കോണ്‍ഗ്രസുമായും സഖ്യമാകാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ബിജെപിയെ വീഴ്ത്തുന്നതിനായി ഒാരോ പാര്‍ട്ടിയും വിട്ടുവീഴ്ച്ചകള്‍ ചെയ്യാന്‍ തയ്യാറാവണം. ഇത് മമത ബാനര്‍ജിക്കും അരവിന്ദ് കെജ്രിവാളിനും ബാധകമാണ്. സംസ്ഥാനങ്ങളിലൂടെയായിരിക്കണം പോരാട്ടം നടക്കേണ്ടത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം.

അഖിലേഷ് പോലും പ്രതീക്ഷിച്ചില്ല, യോഗിക്കൊപ്പം നിന്നത് ഇവര്‍, എസ്പിയുടെ തോല്‍വിക്ക് കാരണം അത് മാത്രംഅഖിലേഷ് പോലും പ്രതീക്ഷിച്ചില്ല, യോഗിക്കൊപ്പം നിന്നത് ഇവര്‍, എസ്പിയുടെ തോല്‍വിക്ക് കാരണം അത് മാത്രം

പഞ്ചാബില്‍ എഎപിയുമായി ചേര്‍ന്ന് മത്സരിക്കാം. കോണ്‍ഗ്രസായിരിക്കും അതില്‍ വലിയ കക്ഷിയെന്നും ചിദംബരം പറഞ്ഞു. സംസ്ഥാന തലത്തില്‍ ഒന്നിച്ച് നിന്ന് പോരാടിയാല്‍ ബിജെപിയെ പരാജയപ്പെടുത്തുക സാധ്യമായ കാര്യമാണെന്നും ചിദംബരം പറഞ്ഞു.

1

അതേസമയം കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഗാന്ധി കുടുംബത്തെ മാത്രം കുറ്റപ്പെടുത്താനാവില്ല. കോണ്‍ഗ്രസിന്റെ ജി23 നേതാക്കളോട് ചിലത പറയാനുണ്ട്. പാര്‍ട്ടിയെ പിളര്‍ത്തരുതെന്ന് അവരോട് അഭ്യര്‍ത്ഥിക്കുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് ശേഷം സോണിയാ ഗാന്ധി രാജിവെക്കാന്‍ തീരുമാനിച്ചതാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വര്‍ക്കിംഗ് കമ്മിറ്റി അത് സ്വീകരിച്ചില്ല. കോണ്‍ഗ്രസിന് മുന്നിലുള്ള ഓപ്ഷന്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുകയാണ്. അതിനായുള്ള തിരഞ്ഞെടുപ്പ് ഓഗഗസ്റ്റിലാണ് നടക്കുകയെന്നും ചിദംബരം പറഞ്ഞു.

2

ഇതിനിടയിലുള്ള കാലം എന്ത് ചെയ്യണമെന്നത് ചോദ്യമാണ്. ഒരുപാട് ചെയ്യാനുണ്ട്. അതുവരെ ഒരു അധ്യക്ഷനെ നിയമിക്കാനാവില്ല. സോണിയാ ഗാന്ധി തന്നെ പാര്‍ട്ടിയെ നയിക്കണം. തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സോണിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂരിഭാഗം നേതാക്കളും അതിനോട് യോജിച്ചില്ല. തോല്‍വിക്ക് ഗാന്ധി കുടുംബത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഗാന്ധി കുടുംബം തോല്‍വിയില്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഗോവയിലെ തോല്‍വിയില്‍ ഞാനും ഉത്തരവാദിത്തം ഏറ്റെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള മറ്റുള്ളവരും ഇതേ രീതി തന്നെ പിന്തുടര്‍ന്നിട്ടുണ്ടെന്നും ചിദംബരം വ്യക്തമാക്കി.

3

ആരും ഉത്തരവാദിത്തത്തില്‍ നിന്ന് ഓടിപ്പോകുന്നില്ല. ഓരോ പദവിയിലിരിക്കുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് എഐസിസി നേതൃത്വം മാത്രമാണ് തോല്‍വി കാരണമെന്ന് പറയാനാവില്ല. മൂന്ന് മാസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടക്കും. ഈ മൂന്ന് മാസത്തേക്ക് ഒരു ഇടക്കാല അധ്യക്ഷനെ സോണിയക്ക് പകരമായി നിയമിക്കണമെന്നാണോ വിമര്‍ശിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. അത് ശരിയാവില്ല. ഓഗസ്റ്റില്‍ ഒരു മുഴുവന്‍ സമയ നേതൃത്വം കോണ്‍ഗ്രസിനുണ്ടാവുമെന്നും ചിദംബരം പറഞ്ഞു. ഈ കാലയളവില്‍ പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അതിന് സോണിയക്ക് സാധിക്കുമെന്നും ചിദംബരം പറഞ്ഞു.

4

പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവില്ലെന്നാണ് കരുതുന്നത്. ജി23 അതിന് ശ്രമിക്കരുത്. ഇവരോട് എനിക്ക് പറയാനുള്ളത് സ്വന്തം മണ്ഡലങ്ങളില്‍ പോയി പാര്‍ട്ടിയെ കെട്ടിപ്പടുക്കൂ എന്നാണ്. എല്ലാവരും ഈ രീതി പിന്തുടരണം. അതേസമയം കോണ്‍ഗ്രസിന് ദൗര്‍ബല്യങ്ങള്‍ പല സംസ്ഥാനങ്ങളിലുമുണ്ട്. പലയിടത്തും പാര്‍ട്ടി പോലുമില്ല. ഇവിടങ്ങളിലെല്ലാം നേതൃത്വത്തെ പിരിച്ചുവിട്ട് പുതിയ ബ്ലോക്ക് കമ്മിറ്റികള്‍ കൊണ്ടുവരണമെന്നും ചിദംബരം നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ദീര്‍ഘകാലമായി ദുര്‍ബലമാണ്. ആദ്യം പാര്‍ട്ടിയെ ശക്തമാക്കണം. അതിന് സംഘടന കെട്ടിപ്പടുക്കണം. എന്നിട്ടാവണം തിരഞ്ഞെടുപ്പ് നേരിടേണ്ടത്. ഇക്കാര്യത്തില്‍ നേതൃത്വത്തിന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

5

യുപില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പാര്‍ട്ടി വളര്‍ത്തുകയും ഒരുമിച്ച് നടക്കുന്ന കാര്യമല്ലെന്നും ചിദംബരം പറഞ്ഞു. കോണ്‍ഗ്രസിന് സ്വാഭാവികമായ നേതാക്കള്‍ ഇപ്പോഴില്ല. പ്രവര്‍ത്തകര്‍ മാത്രമാണ് ഉള്ളത്. രാഷ്ട്രീയത്തോട് അഭിനിവേശമുള്ള നേതാക്കളെ പാര്‍ട്ടി കണ്ടെത്തണം. അവര്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഒരു വാശിയുണ്ടാവണം. മുഴുവന്‍ സമയത്ത് നേതാക്കളെ പാര്‍ട്ടിക്ക് ആവശ്യമാണ്. അതിന് 40 മുതല്‍ 60 വയസ്സ് വരെയുള്ളവരെ ആവശ്യമാണ്. ബ്ലോക് തലത്തില്‍ കൂടുതല്‍ സമയം ചെലവിടണമെങ്കില്‍ പണം ആവശ്യമാണ്. ഇതിന് ഒരു വഴി കണ്ടെത്തണമെന്നും ചിദംബരം വ്യക്തമാക്കി.

Recommended Video

cmsvideo
2024ലെ വിധി കുറിച്ചു കഴിഞ്ഞുവെന്ന് മോദി | Oneindia Malayalam

കോണ്‍ഗ്രസ് കാണിച്ചത് വന്‍ അബദ്ധങ്ങള്‍, മാല്‍വ കൈവിട്ടത് ഇങ്ങനെ, പഞ്ചാബില്‍ സസ്‌പെന്‍സ് ബാക്കികോണ്‍ഗ്രസ് കാണിച്ചത് വന്‍ അബദ്ധങ്ങള്‍, മാല്‍വ കൈവിട്ടത് ഇങ്ങനെ, പഞ്ചാബില്‍ സസ്‌പെന്‍സ് ബാക്കി

English summary
chidambaram says congress willing to have an alliance with aap and tmc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X