മഅദനി അപകടകാരിയായ മനുഷ്യനെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‍ഡെ: അപേക്ഷ പരിഗണിക്കുന്നത് മാറ്റി
ദില്ലി: ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ മഅദന് അപകടകാരിയായ മനുഷ്യനെന്ന നിരീക്ഷണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. മഅദനി നല്‍കിയ അപേക്ഷ പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന് കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം എന്നായിരുന്നു സുപ്രീംകോടതിയോട് മഅദനി ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.
പിഡിപി ചെയർമാൻ കൂടിയായ അബ്ദുൽ നാസർ മഅദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ നിരീക്ഷണം. മഅദനിയുമായി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവില്‍ താന്‍ പരിഗണിച്ചിരുന്നോ എന്ന സംശയം ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റിയത്.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
Recommended Video
ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മഅദനിക്ക് 2014 ല്‍ ജാമ്യം ലഭിച്ചിരുന്നു. ബെംഗളൂരു നഗരം വിട്ട് പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. ഈ വ്യവസ്ഥ ഒരു ഘട്ടത്തില്‍ പോലും മഅദനി ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലേക്ക് പോവാനുള്ള അപേക്ഷയുമായി മഅദനി സുപ്രീംകോടതിയെ സമീപിച്ചത്.
വെള്ള ബിക്കിനിയില്‍ മാലാഖയെ പോലെ തിളങ്ങി സഞ്ജീദ ഷെയ്ക്ക്, ആരാധകരെ ഞെട്ടിച്ച ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications