കൈക്കൂലി നല്‍കിയാല്‍ കൊല്ലുമെന്ന് മുഖ്യമന്ത്രി!
വാറംഗല്‍: കൈക്കൂലി കൊടുക്കരുത്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്താല്‍ നിങ്ങളെ ഞാന്‍ കൊന്നുകളയും. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ 040 23454071 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി. ബാക്കി ഞാന്‍ ഏറ്റുകൊള്ളാം. ആ ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടി സ്വീകരിക്കും - തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റേതാണ് ഈ വാക്കുകള്‍.

ചേരിനിവാസികള്‍ക്ക് വേണ്ടിയുള്ള ഹൗസിംഗ് കോളനിക്ക് തറക്കല്ലിടുകയായിരുന്നു ചന്ദ്രശേഖര്‍. ലക്ഷ്മിപുരത്തായിരുന്നു പരിപാടി. നിങ്ങള്‍ക്ക് കൃത്യമായി വീടു വെച്ചുതരും എന്നും അതിനായി ആര്‍ക്കും കൈക്കൂലി കൊടുക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചെലവില്‍ നിങ്ങള്‍ക്ക് വീടുവെച്ചുതരും. ആരെങ്കിലും പണം ചോദിക്കുകയോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്താല്‍ എന്നെ വിളിച്ചാല്‍ മതി.

തുടര്‍ന്നായിരുന്നു, കൈക്കൂലി കൊടുത്താല്‍ നിങ്ങളെ ഞാന്‍ കൊന്നുകളയും എന്നു പറഞ്ഞ് മുഖ്യമന്ത്രി ആളുകളെ ഞെട്ടിച്ചത്. അഴിമതി വിരുദ്ധ സെല്ലിന്റെ നമ്പര്‍ ഏതാനും ദിവസങ്ങള്‍ക്കകം ടോള്‍ ഫ്രീ നമ്പറാക്കുമെന്നും മുഖ്യമന്ത്രി ആളുകള്‍ക്ക് ഉറപ്പുനല്‍കി. ഗാന്ധി നഗര്‍, അമിര്‍ നഗര്‍, പ്രശാന്ത് നഗര്‍, അംബേദ്കര്‍ നഗര്‍, എസ് ആര്‍ നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും മുഖ്യമന്ത്രി ഹൗസിംഗ് കോളനികള്‍ക്ക് തറക്കല്ലിട്ടു.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി 423 പേര്‍ക്ക് പെന്‍ഷന്‍ തുകയും 514 വീട്ടുകാര്‍ക്ക് റേഷന്‍ കാര്‍ഡും വിതരണം ചെയ്തു. 3 കോടി രൂപ വീതം ചെലവിട്ട് മുസ്ലിങ്ങള്‍ക്കായി രണ്ട് കമ്മ്യൂണിറ്റി ഹാളുകള്‍ നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരവികസനത്തിനായി പ്ലാന്‍ ഔര്‍ വാറംഗല്‍ സ്‌കീമും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications