Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വിട്ടവരെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ്; 300 സീറ്റില്‍ ജയിച്ച് അധികാരം പിടിക്കും

ലഖ്‌നൗ: 300ലധികം സീറ്റ് നേടി ഉത്തര്‍ പ്രദേശില്‍ ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഐഎഎന്‍എസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 80 ശതമാനം സീറ്റ് ബിജെപി നേടും. ദേശീയത, വികസനം, മികച്ച ഭരണം എന്നിവ മുന്നില്‍ വച്ചാണ് ബിജെപി മല്‍സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മല്‍സരിക്കാന്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ വേളയിലാണ് ചിലര്‍ ബിജെപി വിട്ടത്. ഇവര്‍ക്ക് മതിയായ ജനപിന്തുണയില്ല. പിന്തുയുണ്ടെങ്കില്‍ അവര്‍ ഞാന്‍ ചെയ്യുന്ന പോലെ സ്വന്തം മണ്ഡലത്തില്‍ മല്‍സരിക്കട്ടെ. എസ്പി സ്ഥാനാര്‍ഥികളായി പല മണ്ഡലങ്ങളിലും മല്‍സരിക്കുന്നത് ക്രിമിനലുകളാണ്. അഖിലേഷിന്റെ പാര്‍ട്ടി സമാജ്‌വാദികളല്ല. മാഫിയ വാദികളാണ്. എസ്പിയുടെ ദുര്‍ഭരണം ജനങ്ങള്‍ മറന്നിട്ടില്ല. ഭക്ഷ്യ കുംഭകോണമുണ്ടായത് എസ്പി ഭരിക്കുമ്പോഴാണ്. പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ അന്ന് എസ്പിയുടെ ഗുണ്ടകളാണ് അടിച്ചുമാറ്റിയത്. സൗജന്യ റേഷന്‍ നല്‍കുമെന്ന എസ്പിയുടെ വാഗ്ദാനം വ്യാജമാണ്. കര്‍സേവകരെ വെടിവച്ച് കൊല്ലാന്‍ ഉത്തരിട്ടവരാണ് എസ്പി ഭരണകൂടമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

y

പ്രതിപക്ഷം ഒന്നിച്ചിട്ട് കാര്യമില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ സാധ്യമല്ല. 2019ല്‍ എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ഒന്നായിരുന്നില്ലേ. അന്നും ബിജെപി 80 ശതമാനം സീറ്റ് നേടി. ആ സഖ്യം ഇത്തവണയും പരാജയപ്പെടും. ജനങ്ങള്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാണുന്നുണ്ട്. മുസ്ലിങ്ങള്‍ക്ക് ബിജെപി ടിക്കറ്റ് കൊടുക്കാത്തത് സംബന്ധിച്ച ചോദ്യത്തിന്, വിശ്വാസ്യതയും ജനപിന്തുണയുമുള്ളവര്‍ക്കാണ് ബിജെപി ടിക്കറ്റ് നല്‍കിയതെന്ന് യോഗി മറുപടി നല്‍കി. പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് ശുപാര്‍ശ ചെയ്യുന്ന പേരുകളാണ് ദേശീയ നേതൃത്വം പരിശോധിക്കുക. മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി ഒട്ടേറെ നല്ല കാര്യം ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി. മുത്തലാഖ് പോലുള്ള ദുരാചാരങ്ങള്‍ ഇല്ലാതാക്കി. മതത്തിനും ജാതിക്കും അതീതമായി ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യും.

ആദ്യ രണ്ട് ഘട്ടത്തില്‍ ആതാണ് സംഭവിച്ചത്. ബാക്കി ഘട്ടങ്ങളിലും ഈ ട്രെന്‍ഡ് തുടരും. 80 ശതമാനം സീറ്റുകള്‍ ബിജെപി നേടും. ബാക്കി 20 ശതമാനം സീറ്റുകളില്‍ പ്രതിപക്ഷത്തിന്റെ ത്രികോണ മല്‍സരമാണ് നടക്കുക. തെരുവ് കന്നുകാലികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി. കന്നുകാലികളെ അറവുകാര്‍ക്ക് കൊടുക്കില്ല. കര്‍ഷകര്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ എസ്പി ജിന്നയുടെ കാര്യങ്ങള്‍ പറയുന്നു. ജിന്നയെ പുകഴ്ത്തുന്നു. പാകിസ്താനെ കുറിച്ച് പറയുന്നു. ജനശ്രദ്ധ തിരിച്ചുവിടാനാണ് എസ്പിയുടെ ശ്രമം. അടുത്ത അഞ്ച് വര്‍ഷം എന്ത് ചെയ്യണമെന്ന പദ്ധതി ബിജെപി തയ്യാറാക്കി കഴിഞ്ഞു. സോളാര്‍ പാനല്‍ ഘടിപ്പിച്ച് സൗജന്യ വൈദ്യുതി നല്‍കും. യുപിയില്‍ എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കി. പ്രീണനം ഞങ്ങളുടെ നയമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+