കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിന്റെ വയറില്‍ നിന്നും രണ്ടാമത്തെ തല..!! മൂന്ന് കൈയ്യും..!! അത്ഭുത ജന്മത്തില്‍ ഞെട്ടി ലോകം..!!

  • By അനാമിക
Google Oneindia Malayalam News

ജയ്പൂര്‍: പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ അപൂര്‍വ്വമായി രൂപമാറ്റത്തോടെ പ്രസവിക്കാറുണ്ട്. മുഖത്തെ അവയവങ്ങള്‍ സ്ഥാനം മാറിയും ചില ശരീരഭാരങ്ങള്‍ കൂടിച്ചേര്‍ന്നുമൊക്കെ ശിശുക്കള്‍ പിറന്നിട്ടുണ്ട്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായൊരു കുഞ്ഞാണ് ജയ്പൂരിലെ ആശുപത്രിയില്‍ ജനിച്ചത്. കഴിഞ്ഞ മാസം നടന്ന പ്രസവം ഇപ്പോള്‍ ലോകമാധ്യമങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്. എന്താണ് ഈ കുഞ്ഞിന്റെ പ്രത്യേകത എന്നല്ലേ..

Read Also: സിപിഎം മാണിയോട് കോഴ വാങ്ങി..!! മാണിയും മകനും ഒളിവില്‍..!! കേരള കോണ്‍ഗ്രസ്സ്(എം) പിളര്‍പ്പിലേക്ക് !

Read Also: സുനാമി ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ വരൂല..!! ചന്ദനമഴ അമൃതയുടെ ബ്രഹ്മാണ്ഡ ദുരന്ത വിവാഹ വീഡിയോ വൈറല്‍..!!

Read Also: ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: രഹസ്യങ്ങൾ ചുരുളഴിയുന്നു..! പിന്നില്‍ മോദി കളിച്ച നാടകം..!!

അപൂർവ്വ ശിശു

ജയ്പൂരിലെ രാം സ്‌നേഹി ആശുപത്രിയില്‍ നടന്ന ഈ പ്രസവം ലോകശ്രദ്ധ നേടാനുള്ള കാരണം ഈ കുഞ്ഞിന് ഒരു അപൂര്‍വ്വതയുണ്ട് എന്നത് തന്നെയാണ്. ഇരട്ടകള്‍ പിറക്കുന്നത് സാധാരണ വിഷയമാണ്. ഈ കുഞ്ഞ് ഒരു അപൂര്‍വ്വതരം ഇരട്ടയാണ്.

രണ്ട് തല, മൂന്ന് കൈ

ഇനിയും പേരിട്ടിട്ടില്ലാത്ത ഈ കുഞ്ഞിന് രണ്ട് തലയാണ് ഉള്ളത്. ഒന്ന് സാധാരണ പോലെ കഴുത്തിന് മുകളിലാണ്. രണ്ടാമത്തെ തലയാകട്ടെ വയറില്‍ നിന്നും പുറത്തേക്ക് വന്ന രീതിയിലാണ് ഉണ്ടായിരുന്നത്.

പാരാസൈറ്റിക് ട്വിന്‍സ്

പൂര്‍ണ വളര്‍ച്ചയെത്തിയതാണ് കുട്ടിയുടെ ശരീരത്തില്‍ നിന്നും പുറത്തേക്ക് വന്നിരിക്കുന്ന ഈ രണ്ടാമത്തെ തല. മാത്രമല്ല ഈ തലയുടെ തൊട്ടടുത്തായി ഒരു മൂന്നാം കയ്യും കുഞ്ഞിനുണ്ട്. പാരാസൈറ്റിക് ട്വിന്‍സ് എന്നാണീ അപൂര്‍വ്വതയ്ക്കുള്ള പേര്.

അപൂർവ്വങ്ങളി അപൂർവ്വം

ഒരു മില്യണ്‍ പ്രസവങ്ങളില്‍ ഒന്നെന്ന തരത്തില്‍ മാത്രമേ ഇത് സംഭവിക്കാറുള്ളൂ. പാരാസൈറ്റിക് ട്വിന്‍സിലേ തന്നെ ഏറ്റവും അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ് ഇതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

സാഹസിക പ്രസവം

ജയ്പൂര്‍ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിക്കാണ് ഈ കുഞ്ഞ് പിറന്നത്. അതിസാഹസികമായിട്ടായിരുന്നു ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തത് തന്നെ. യുവതിയുടെ വയറ്റില്‍ പാരസൈറ്റിക് ട്വിന്‍സ് ആണെന്നത് നേരത്തെ വ്യക്തമായിരുന്നില്ല.

തലയും കയ്യും നീക്കം ചെയ്തു

പ്രസവത്തിന് ശേഷം ശസ്ത്രക്രിയയ്ക്കായി കുഞ്ഞിനെ ജെകെ ലോണ്‍ ആശുപത്രിയിലേക്ക് മാറ്റി. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാം തലയും കൈയും നീക്കം ചെയ്തു. കുഞ്ഞിന് ലഭിക്കേണ്ട രക്തവും മറ്റും രണ്ടാമത്തെ തലയ്ക്ക് ലഭിക്കുന്നത് അപകടമാകും എന്നതിനാലായിരുന്നു പെട്ടെന്ന് തന്നെ തല നീക്കം ചെയ്യാന്‍ കാരണം.

English summary
Baby born with her parasitic twin's head attached to her stomache undergoes sugery to remove it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X