കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ മൃഗങ്ങളാണെന്ന് സുപ്രീം കോടതി

  • By Siniya
Google Oneindia Malayalam News

ദില്ലി : രാജ്യത്ത് വ്യാപകമായി കുട്ടികളോടുള്ള അതിക്രമം വര്‍ദ്ധിച്ചു വരുന്നു. എന്നാല്‍ കുട്ടികളെ അതിക്രമിക്കുന്നവരും പീഡിപ്പിക്കുന്നവരും മൃഗങ്ങളാണെന്ന് സുപ്രീം കോടതി പറഞ്ഞു. തിങ്കളാഴ്ച നടന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ് ഇങ്ങനെ പറഞ്ഞത്. ഇങ്ങനെയുള്ളവര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

ഹിമാചല്‍ പ്രദേശില്‍ 35 കാരനായ കുല്‍ദിപ് കുമാര്‍ പത്തുവയസ്സുക്കാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസ് തീര്‍പ്പാക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്ത, ജസ്റ്റിസ് അമിതാവ റോയ് എന്നിവരാണ് പരാമര്‍ശിച്ചത്.

supremecourt

ഹിമാല്‍ പ്രദേശിലെ പീഡനവുമായി ബന്ധപ്പെട്ട് ഹിമാല്‍ചല്‍ പ്രദേശ് ഹൈക്കോടതി വിധിക്കെതിരെ ഇയാള്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.ഹിമാചല്‍ പ്രദേശിലെ കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കുല്‍ദിപ് കുമാറിനെതിര്‍ കുട്ടിയെ പീഡിപ്പിച്ചില്ല എന്നായിരുന്നു വാദം എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞു.

കുട്ടികളെ അതിക്രമിക്കുന്നവരോട് തെറ്റ് ക്ഷമിക്കാന്‍ കഴിയില്ലയെന്നും കോടതി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടും മുന്നും പ്രായമുള്ള മൂന്നു കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കടുത്ത പോലിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം നാണക്കേടും പേടിപ്പെടുത്തുന്നതുമാണെന്ന് കെജ്രിവാള്‍ ടിട്വറില്‍ കുറിച്ചിരുന്നു.

പ്രാധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ത്രീകളുടെയും കുട്ടികളുടെയും നേര്‍ക്കുള്ള അതിക്രമം തടയാന്‍ പറ്റുന്നില്ലെയെന്നും കെജ്രിവാള്‍ ചോദിച്ചു. ദില്ലി പോലിസും ഈ കാര്യത്തില്‍ പരാജയപ്പെട്ടു എന്നും കുറിച്ചിരുന്നു.

English summary
national capital are witnessing a spurt in sexual offences against minors, the Supreme Court on Monday took a stern view of the crime, saying those who sexually assaulted minors were nothing but animals and deserved no leniency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X