കുട്ടികൾക്ക് ഉടൻ വാക്സിൻ; മൂന്നാം തരംഗം മുന്നിൽ കണ്ട് കൂടുതൽ സജ്ജീകരണങ്ങൾ - കേന്ദ്ര ആരോഗ്യമന്ത്രി
കുട്ടികൾക്ക് ഉടൻ വാക്സിൻ; മൂന്നാം തരംഗം മുന്നിൽ കണ്ട് കൂടുതൽ സജ്ജീകരണങ്ങൾ - കേന്ദ്ര ആരോഗ്യമന്ത്രി
ഡൽഹി: കോവിഡ് വൈറസ് പ്രതിരോധത്തിനായുളള വാക്സിൻ രാജ്യത്ത് കുട്ടികൾക്ക് ഉടൻ ലഭ്യമാക്കും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനത്തിനായുളള കോവിഡ് വാക്സിൻ ആദ്യ ഡോസ് വാക്സിൻ രാജ്യത്ത് 88 ശതമാനം പേർ സ്വീകരിച്ചു. അതേ സമയം, 137 കോടി കോവിഡ് വാക്സിൻ ഇതുവരെ നൽകിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ വൈറസിൽ നിന്നും പ്രതിരോധിക്കാൻ രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
രാജ്യത്ത് മൂന്നാം തരംഗം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണ്. ഇതുവരെ 161 പേർക്ക് ഇതുവരെ ഒമൈക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചു. ഇതിൽ കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ്.

എന്നാൽ, ഒമൈക്രോൺ വകഭേദത്തെ തുടർന്ന് ഗുരുതരമായ അവസ്ഥ ഇതുവരെ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒമൈക്ട്രോൺ ബാധിച്ചവരിൽ 14 ശതമാനം പേർക്കും കാര്യമായ ലക്ഷണങ്ങൾ ഇല്ലായിരുന്നെന്നും മന്ത്രി അറിയിച്ചു. എന്നാൽ, രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനമായി മഹാരാഷ്ട്ര. ആറ് പേര്‍ക്കാണ് ഇന്നലെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം സ്ഥിരീകരിച്ചവരുടെ എണ്ണം മഹാരാഷ്ട്രയില്‍ മാത്രം 54 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. രണ്ട് പേര്‍ ടാന്‍സാനിയയില്‍ നിന്നും, രണ്ട് പേര്‍ ഇംഗ്ലണ്ടില്‍ നിന്നും, ഒരാള്‍ ദുബായിയില്‍ നിന്നും എത്തിയവര്‍ക്കാണ് ഇവിടെ ഒമൈക്രോണ്‍ സ്ഥിരാകരിച്ചത്. കൂടാതെ പൂനെയിലെ ജുന്നാര്‍ എന്ന സ്ഥലത്തെ അഞ്ച് വയസുള്ള കുട്ടിക്കുമാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്നും ആരോഗ്യ വകുപ്പ് പുറത്ത് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അതേ സമയം, രാജ്യത്ത് ഒമൈക്രാൺ സാഹചര്യങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 80 ശതമനം കേസുകളും ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഒമൈക്രോൺ സ്ഥിരീകരിച്ച 44 പേർക്ക് രോഗം ഭേദമായി. ആർക്കും ഗുരുതരാവസ്ഥയില്ലെന്നും ഒമൈക്രോൺ ഭാവിയിൽ ഉണ്ടാക്കുന്ന ഭീഷണികൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അതേ സമയം, കേരളത്തിൽ ഇന്ന് 4 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിൽ ഉളളവരാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമൈക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമേക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഇവര്‍ ഡിസംബര്‍ 12 - നാണ് യു കെ യില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. തുടര്‍ന്ന് 16 - ന് ഇവർ കോവിഡ് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്.
Recommended Video


32 വയസുകാരന്‍ ഡിസംബര്‍ 17 - ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.


Click it and Unblock the Notifications