പാകിസ്താന്റെ 'മഹത്തായ ത്യാഗങ്ങള്‍' അംഗീകരിക്കണമെന്ന് ചൈന... മോദിയോടുള്ള വെല്ലുവിളി?
ബീജിങ്: പാകിസ്താനെ തീവ്രവാദത്തിന്റെ മാതൃയാനം എന്നാണ് ബ്രിക്‌സ് ഉച്ചകോടിയില്‍ പരധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ബ്രിക്‌സ് രാജ്യങ്ങളില്‍ ചൈനയൊഴികെയുള്ളവരെല്ലാം തന്നെ അത് അംഗീകരിക്കുന്നും ഉണ്ട്. എന്നാല്‍ അപ്പോള്‍ ചൈന മറുത്തൊന്നും പറഞ്ഞിരിന്നില്ല.
എന്നാല്‍ ഇപ്പോള്‍ എന്താണ് തങ്ങളുടെ യഥാര്‍ത്ഥ നിലപാട് എന്ന് ചൈന വ്യക്തമാക്കുകയാണ്. സ്വന്തം രാജ്യത്ത് മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നവരിടെ 'ചാരിത്ര്യ പ്രസംഗം' അത്ഭുതപ്പെടുത്തുന്നതാണ്.
ഒരു രാജ്യത്തേയും മതത്തേയും തീവ്രവാദവുമായി ബന്ധിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നാണ് ചൈന പറയുന്നത്. പാകിസ്താന്റെ 'മഹത്തായ ത്യാഗം' ലോക രാഷ്ട്രങ്ങള്‍ പരിഗണിക്കണമെന്നും... എന്താണ് ആ മഹത്തായ ത്യാഗം?

തീവ്രവാദത്തിന്റെ മാതൃയാനം
പാകിസ്താന്റെ പേരെടുത്ത് പറയാതെ ആയിരുന്നു ബ്രിക്‌സ ഉച്ചകോടിയില്‍ നരേന്ദ്ര മോദി ആ പ്രയോഗം നടത്തിയത്. പാകിസ്താനാണ് തീവ്രവാദത്തിന്റെ മാതൃയാനം എന്നതായിരുന്നു അത്.

ചൈനയും പാകിസ്താനും
ചൈനയും പാകിസ്താനും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. രണ്ട് രാജ്യങ്ങള്‍ക്കും ഇന്ത്യയോട് അത്ര നല്ല ബന്ധവും അല്ല. ഒരു പ്രശ്‌നം ഉണ്ടായാല്‍ ചൈനയുടെ സഹായം എപ്പോഴും പാകിസ്താന്‍ പ്രതീക്ഷിക്കുന്നുണ്ട്.

'മഹത്തായ ത്യാഗം'
പാകിസ്താന്റെ മഹത്തായ ത്യാഗം പരിഗണിക്കപ്പെടണം എന്നാണ് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുന്യങ് പറഞ്ഞത്. തീവ്രവാദത്തിനെതിരെ അവര്‍ എടുത്ത നടപടികളാണോ ആ ത്യാഗം?

രാജ്യത്തേയും മതത്തേയും
ഏതെങ്കിലും രാജ്യത്തേയോ മതത്തേയോ തീവ്രവാദവുമായി ബന്ധിപ്പിക്കരുത് എന്നാണ് ചൈനീസ് വക്താവിന്റെ പക്ഷം. എക്കാലത്തും ചൈന സ്വീകരിച്ചിട്ടുള്ള നിലപാടും ഇതാണെന്ന് അവര്‍ ആവര്‍ത്തിക്കുന്നു.

ചൈനയില്‍
ചൈനയില്‍ അവര്‍ ഇങ്ങനെയൊന്നും തീവ്രവാദത്തെ കാണുന്നില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? റംസാന്‍ മാസത്തില്‍ നോമ്പെടുക്കാന്‍ പോലും അനുവദിക്കാത്തവരാണ് ചൈനക്കാര്‍.

പാകിസ്താന്‍ ബന്ധം
എല്ലാ കാലത്തും പാകിസ്താനുമായി തങ്ങള്‍ക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത് എന്നും ചൈനീസ് വക്താവ് വ്യക്തമാക്കുന്നുണ്ട്. തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിനൊപ്പം ചൈന ഉണ്ടാകില്ലെന്ന സൂചന തന്നെയാണ് ഇത് നല്‍കുന്നത്.

പണ്ട് പറഞ്ഞത്
പുറത്ത് നിന്ന് ഉള്ള ഏതെ ആക്രമണം ഉണ്ടായാലും ചൈന തങ്ങളെ പിന്തുണക്കുമെന്ന് അറിയിച്ചട്ടുണ്ടെന്ന് പാകിസ്താന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചൈന അന്നത് നിഷേധിച്ചു. അതെല്ലാം വെറുതേയായിരുന്നോ?












Click it and Unblock the Notifications