ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ സൈനിക അഭ്യാസം; യുദ്ധസന്നാഹമെന്ന് റിപ്പോര്‍ട്ട്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവില്ലാതിരിക്കെ അതിര്‍ത്തി മേഖലയില്‍ സൈനിക പരിശീലനവുമായി ചൈന. ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് യുദ്ധസന്നാഹവുമായി ചൈനയുടെ പരിശീലനം. അരുണാചല്‍ അതിര്‍ത്തിക്ക് സമീപം ടിബറ്റിലാണ് ചൈന സൈനിക അഭ്യാസം നടത്തിയത്.

ശത്രുവിമാനങ്ങള്‍ തകര്‍ക്കാനുള്ള പരിശീലനമാണ് ഇവിടെ പ്രധാനമായും നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഏത് ദിവസമാണ് സൈനികാഭ്യാസം നടന്നതെന്ന കാര്യം വ്യക്തമാക്കാതെ ചൈനയുടെ ഔദ്യോഗികവാര്‍ത്താ മാധ്യമമായ സിസിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൈനിക അഭ്യാസം ഇന്ത്യയെ ലക്ഷ്യംവെച്ചുള്ളതാണെന്നാണ് സൂചന.

china

പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ രണ്ട് മൗണ്ടന്‍ ബ്രിഗേഡുകളില്‍ ഒന്നാണ് ചൈനക്കാര്‍ യര്‍ലുംഗ് സംഗ്ബോ എന്ന് വിളിക്കുന്ന നദിയുടെ കരയില്‍ സൈനികാഭ്യാസം നടത്തിയത്. ഇന്ത്യയുമായുള്ള അതിര്‍ത്തി സംരക്ഷണമാണ് പശ്ചിമ കമാന്‍ഡിന്റെ ഭാഗമായ ഈ സൈനിക വിഭാഗത്തിന്റെ പ്രധാന ദൗത്യം.

ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തി മേഖലയായ ഡോക്ലാമില്‍ സംഘര്‍ഷാവസ്ഥ ഒരു മാസം പിന്നിടുമ്പോഴാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈനയുടെ അഭ്യാസം. അത്യാധുനിക ഉപകരണങ്ങള്‍ ചൈന ഇവിടെ പരിശീലിച്ചു. ഇതേക്കുറിച്ച് ഇന്ത്യന്‍ സൈനിക വിഭാഗം ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
China holds military drill near Arunachal border, ‘enemy’ aircraft the target
Please Wait while comments are loading...