മാനസസരോവര്‍ തടാകത്തില്‍ മുങ്ങാന്‍ അനുവദിച്ചില്ല: ചൈനീസ് അധികൃതര്‍ക്കെതിരെ തീര്‍ത്ഥാടകര്‍
ദില്ലി: ചൈനീസ് അധികൃതര്‍ക്കെതിരെ ആരോപണവുമായി കൈലാസയാത്ര തീര്‍ത്ഥാടകര്‍. മാനസസരോവര്‍ തടാകത്തില്‍ മുങ്ങാന്‍ അനുവദിച്ചില്ലെന്നാണ് തീര്‍ത്ഥാടകര്‍ ആരോപിക്കുന്നത്. വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈലാസ് മാനസസരോവര്‍ യാത്രക്ക് നാഥുലാ ചുരം തുറന്നുനല്‍കുമെന്ന് വിദേശകാര്യമന്ത്രി പ്രഖ്യാപിച്ച് 20 ദിവസത്തിന് ശേഷമാണ് സംഭവം. കഴിഞ്ഞ വര്‍ഷം 72 ദിവസം നീണ്ട ഡോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെയാണ് നാഥുലാ ചുരം വഴിയുള്ള തീര്‍ത്ഥാടനം റദ്ദാക്കിയത്.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് നാഥുലാ ചുരം വഴിയുള്ള യാത്ര പുനഃസ്ഥാപിക്കാന്‍ ധാരണയായത്. 2017 ജൂണില്‍ നാഥുലാ ചുരം അടച്ചിട്ട ചൈന ഇനിയൊരിക്കലും തീര്‍ത്ഥാടനത്തിനായി ഈ മാര്‍ഗ്ഗം തുറന്നുനല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ-മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. പിന്നീട് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് യാത്ര പുനഃസ്ഥാപിക്കുകയായിരുന്നു.

ചൈനയും ഇന്ത്യയും തമ്മിലുള്ള കരാറിന്മേർ ഇന്ത്യ ഉപയോഗിച്ചുവരുന്ന രണ്ടാമത്തെ പാതയാണ് നാഥുലാ ചുരം വഴിയുള്ളത്. നേരത്തെ 1981 മുതൽ 2015വരെ ലിപു ചുരം വഴി നടന്നുകൊണ്ടിരുന്ന കൈലാസ- മാനസസരോവർ യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയമായിരുന്നു നേതൃത്വം നൽകിയിരുന്നത്. 2015 മുതലാണ് കൈലാസ്- മാനസസരോവര്‍ യാത്രയ്ക്കായി ഈ റൂട്ട് ഉപയോഗിച്ചുവരുന്നത്.
സിക്കിം സെക്ടറിലെ ട്രൈ ജംങ്ഷനായ ഡോക്ലാമില് ചൈനീസ് സൈന്യം നടത്തിവന്നിരുന്ന റോഡ് നിര്‍മാണത്തിലെ ഇന്ത്യന്‍ ഇടപെടലാണ് പ്രശ്നം വഷളാക്കിയത്. 2017 ജൂണ്‍ 16 നായിരുന്നു സംഭവം. ഇന്ത്യന്‍ സൈന്യം ഇടപെട്ട് റോഡ് നിര്‍മാണം നിര്‍ത്തിവെച്ചതോടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടേയും സൈന്യം 72 ദിവസമാണ് നേര്‍ക്കുനേര്‍ നിലയുറപ്പിച്ചത്. തര്‍ക്കം അവസാനിച്ചതോടെ ഇന്ത്യ സൈന്യത്തെ പിന്വലിക്കുകയാരുന്നു. എന്നാല്‍ ചൈനീസ് സൈന്യം ഡോക്ലാമില് നിലയുറപ്പിച്ചിരുന്നു.
Devotees at Kailash Mansarovar have alleged that Chinese authorities are not allowing them to take holy dip in the Mansarovar Lake pic.twitter.com/pOF9jFRlWA
— ANI (@ANI) May 28, 2018
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications