കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ സ്വീകരണം, അവിടെ നുഴഞ്ഞ് കയറ്റം... ചൈന ഇന്ത്യയോട് ചെയ്യുന്നത്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അവിടെ പല് കാച്ചല്‍ ഇവിടെ താലികെട്ട്... എന്ന പ്രസിദ്ധമായ സിനിമ ഡയലോഗ് പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഗുജറാത്തിലും ദില്ലിയിലും ഒക്കെ ചൈനീസ് പ്രസിഡന്റിനും ഭാര്യക്കും ഇന്ത്യ സ്വീകരണം നല്‍കുമ്പോള്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നുഴഞ്ഞു കയറുകയാണ്.

ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തും മുമ്പ് തന്നെ ടെംചോക്കില്‍ ചൈനയുടെ സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്ന് വന്നിരുന്നു. കിലോമീറ്ററുകളോളം അവര്‍ ഇന്ത്യന്‍ മണ്ണില്‍ കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Modi China

പ്രസിഡന്റ് ഷി ജിന്‍പിങ് ഗുജറാത്തില്‍ നരേന്ദ്ര മോദിക്കൊപ്പം സൗഹൃദം ആഘോഷിക്കുമ്പോള്‍ ചുമ്മാറിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം അര കിലോമീറ്ററോളം നുഴഞ്ഞ് കയറിയിരുന്നു. ഏറെ നാളായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാര്യങ്ങള്‍ അത്ര ഊഷ്മളമല്ല.

ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. ദില്ലിയില്‍ നരേന്ദ്ര മോദിയും ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതിര്‍ത്തിയില്‍ സമാധാനം കാത്തു സൂക്ഷിക്കാന്‍ രണ്ട് രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ടെന്നാണ് മോദി ജിന്‍പിങിനോട് പറഞ്ഞത്.

വിസ ചട്ടങ്ങള്‍ ഇളവ് ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യ തയ്യാറല്ലെന്ന വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്. ചൈന സന്ദര്‍ശിക്കുന്ന കശ്മീരികള്‍ക്കും അരുണാചലുകാര്‍ക്കും സ്റ്റാപ്പിള്‍ഡ് വിസകള്‍ നല്‍കുന്ന നടപടിയോട് ഇന്ത്യ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

English summary
Chinese President arrives India as troops face off at India-China border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X