നിയന്ത്രണ രേഖയില്‍ ഇന്ത്യ വെടിവെച്ചു, ഉത്തരവാദി അവരാണ്, ഭീഷണി മുഴക്കി ചൈന, മറുപടി ഇങ്ങനെ
ദില്ലി: ഇന്ത്യ-ചൈനീസ് സംഘര്‍ഷം അയവില്ലാതെ മുന്നോട്ട്. ഭീഷണിയുമായി ചൈന വീണ്ടും രംഗത്തെത്തി. ഇന്ത്യ നിയന്ത്രണ രേഖ കടന്ന് വെടിവെച്ചെന്നും, ഇത് ഏകപക്ഷീയമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ ആരോപിച്ചു. അതിര്‍ത്തിയില്‍ സംഭവിക്കുന്നതിന്റെ ഉത്തരവാദി ഇന്ത്യ മാത്രമാണെന്നും ലിജിയാന്‍ പറഞ്ഞു. അതേസമയം നിയന്ത്രണ രേഖയില്‍ വെടിവെച്ച വാദത്തെ ഇന്ത്യ തള്ളി. ചൈന പ്രകോപനപരമായ സമീപനം തുടരുകയാണെന്നം പ്രതിരോധ മന്ത്രാലയം പറഞ്ഞു. ചൈനീസ് സംഘം ആയുധങ്ങളുമായി എത്തിയതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ത്യന്‍ സൈന്യത്തെ ചില അഭിപ്രായങ്ങള് അറിയിക്കാനാണ് ചൈനീസ് പട്രോളിംഗ് സംഘം പോയതെന്നാണ് സാവോ ലിജിയാന്‍ വിശദീകരിക്കുന്നത്. ഇവരെ കണ്ട ഉടന്‍ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇത് പ്രതിരോധ മന്ത്രിതല ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും ചൈന പറഞ്ഞു. ഇന്ത്യ ഒരിടത്തേക്കും കടന്നുകയറിയിട്ടില്ല. ചൈനീസ് സൈന്യമാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് സമീപമെത്തി ആകാശത്തേക്ക് വെടുതിര്‍ത്തത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യ വ്യക്തമാക്കി.
നേരത്തെ ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ മോസ്‌കോയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല എന്നാണ് വ്യക്തമാകുന്നത്. അടുത്ത ദിവസം തന്നെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്താനിരിക്കുകയാണ്. പക്ഷേ സ്ഥിതി വഷളായ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ ഫലപ്രദമാകുമോ എന്ന് വ്യക്തമല്ല. ഇന്ത്യന്‍ സൈന്യം വെടിവെച്ചെന്ന് ആരോപിച്ച് ചൈന ഇന്നലെ രാത്രിയാണ് രംഗത്ത് വന്നത്. ഇന്ത്യയുടേത് വിനാശകരമായ നീക്കമാണെന്നും, പ്രതികരണം ഇതിന് നല്‍കിയെന്നും ചൈന പറഞ്ഞിരുന്നു.
Recommended Video
ഇന്ത്യയന്‍ സൈന്യം ചൈനയുടെ വാദങ്ങളെല്ലാം തള്ളിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ചൈനീസ് മേഖലയിലേക്ക് കടന്നുകയറി വെടിവെച്ചിട്ടില്ല. ചൈന ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് സമീപമാണ് എത്തിയത്. മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തെ ഭയപ്പെടുത്താന്‍ അവര്‍ ആകാശശത്തേക്ക് വെടിയുതിര്‍ത്തു. പ്രകോപനമുണ്ടായെങ്കിലും ഇന്ത്യന്‍ സൈന്യം ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. ചൈനീസ് സൈന്യത്തിന്റെ പ്രസ്താവന അവിടെയുള്ള ജനങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇന്ത്യ ആരോപിച്ചു.












Click it and Unblock the Notifications