കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ നേരിടാന്‍ പാക്കിസ്ഥാന്‍ സൈന്യം ശക്തമാണെന്ന് ചൈനീസ് വിദഗ്ധന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പാക്കിസ്ഥാനെ എല്ലാവിഷയത്തിലും പിന്തുണയ്ക്കുകയും ഇന്ത്യയ്‌ക്കെതിരെ നിലപാടെടുക്കുകയും ചെയ്യുന്ന രാജ്യമാണ് ചൈന. പാക്കിസ്ഥാന് അനുകൂല പരാമര്‍ശവുമായി ഒരു ചൈനീസ് വിദ്ഗ്ധനാണ് ഇത്തവണ രംഗത്തെത്തിയത്. ഒരു യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെതിരെ ഏകപക്ഷീയമായ വിജയം നേടാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് ചൈനീസ് വിദഗ്ധന്‍ അഭിപ്രായപ്പെട്ടു.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ ആര്‍മി മേധാവി ബിപിന്‍ റാവത്ത് പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് എളുപ്പം സാധിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് Centre for Asia-Pacific Studies at Shanghai Institutes for International Studise ഡയറക്ടര്‍ സാവോ ഗാങ്‌ചെങ് പാക്കിസ്ഥാന്‍ സൈനിക ശക്തിയെ പുകഴ്ത്തിയത്.

india-pak-flag

റാവത്തിന്റെ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കും. പ്രത്യേകിച്ചും അമേരിക്ക ചില രാജ്യങ്ങള്‍ക്കെതിരെ അമേരിക്കയുടെ പുതിയ വിദേശകാര്യനയവും രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്നും ചൈനീസ് വിദഗ്ധന്‍ വ്യക്തമാക്കി. ട്രംപിന്റെ സൗത്ത് ഏഷ്യന്‍ പോളിസി ഒബാമയില്‍ നിന്നും വ്യത്യസ്തമാണ്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷമില്ലാതിരിക്കാനായിരുന്നു ഒബാമയുടെ ശ്രമം. ഇന്ത്യയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ളതായിരുന്നു ഒബാമയുടെ നിലപാടുകളും. എന്നാല്‍, പ്രസിഡന്റ് പദവിയിലെത്തിയതിന് പിന്നാലെ ട്രംപ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചത് ഒരു സൂചനയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം എത്തരത്തിലുള്ളതായിരിക്കണമെന്നതില്‍ ട്രംപിന് വ്യക്തമായ ധാരണയുളളതായും സാവോ ഗാങ്‌ചെങ് പറഞ്ഞു.

English summary
Chinese expert says Pakistan military strong enough to defend itself against India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X