കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ചിരാഗ് കോണ്‍ഗ്രസ് സഖ്യത്തിലേക്ക്, ലാലുവിനെയും തേജസ്വിയെയും വിളിച്ചു, ബിജെപിക്ക് അമ്പരപ്പ്

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ പുതിയ രാഷ്ട്രീയ സമവാക്യം ഉയരുന്നു. പശുപതി പരസിന് മന്ത്രിസ്ഥാനം നല്‍കിയതോടെ മോദി സര്‍ക്കാരുമായും ബിജെപിയുമായും ഇടഞ്ഞിരിക്കുകയാണ് ചിരാഗ് പാസ്വാന്‍. എല്‍ജെപി എന്‍ഡിഎ വിടാനുള്ള നീക്കത്തിലാണ്. എല്‍ജെപിയെ തകര്‍ക്കാനായി ബിജെപി പ്ലാന്‍ ചെയ്യുന്നു എന്ന് മനസ്സിലാക്കിയാണ് ചിരാഗിന്റെ നീക്കങ്ങള്‍. കോണ്‍ഗ്രസ് സഖ്യത്തിലേക്കാണ് ചിരാഗിന്റെ പോക്ക്. ആര്‍ജെഡി നേതാക്കളുമായി ചിരാഗ് നിര്‍ണായക ചര്‍ച്ചകള്‍ക്കൊരുങ്ങുകയാണ്.

1

ബിജെപിക്കെതിരെ നിയമനടപടിയുമായി ചിരാഗ് കോടതിയിലെത്തിയിരുന്നു. പശുപതി പരസിന് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കിയതാണ് ചിരാഗ് ചോദ്യം ചെയ്യുന്നത്. എല്‍ജെപിയുടെ ക്വാട്ടയില്‍ മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്ന് ചിരാഗ് തുറന്ന് പറഞ്ഞു. സ്വതന്ത്രനായി അദ്ദേഹം മന്ത്രിസഭയില്‍ ഇടംപിടിക്കട്ടെ എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ബിജെപി ചിരാഗിന്റെ നീക്കത്തില്‍ പകച്ച് നില്‍ക്കുകയാണ്. കോടതി ഹര്‍ജി തള്ളിയെങ്കിലും പരസിനെ പൂട്ടാനുള്ള എല്ലാ വഴികളും ചിരാഗ് നോക്കി കൊണ്ടിരിക്കുകയാണ്.

2

ഇതിന് ആദ്യ പടിയെന്നോണമാണ് ശത്രുത മറന്ന് ആര്‍ജെഡിയുമായി ഒന്നിക്കാനുള്ള നീക്കം. ആര്‍ജെഡിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ശ്യാം രജക്കിനെ നേരിട്ട് കണ്ടിരിക്കുകയാണ് ചിരാഗ്. അതേസമയം വെറുമൊരു കൂടിക്കാഴ്ച്ചയ്ക്കല്ല ചിരാഗ് എത്തിയത്. ഫോണിലൂടെ ലാലു പ്രസാദ് യാദവുമായി 15 മിനുട്ടോളം സംസാരിച്ചു. ലാലു ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങി ലാലുവുള്ളത് ദില്ലിയിലാണ്. മുമ്പ് രാംവിലാസ് പാസ്വാന്‍ ആര്‍ജെഡിക്കൊപ്പം ചേര്‍ന്നിരുന്നു. ആ വഴി തന്നെയാണ് ചിരാഗും തിരഞ്ഞെടുത്തിരിക്കുന്നത്.

3

ലാലുവുമായി മാത്രമല്ല തേജസ്വി യാദവുമായും ചിരാഗ് സംസാരിച്ചു. പരസിനെതിരെയുള്ള പോരാട്ടത്തില്‍ തേജസ്വിയും ആര്‍ജെഡിയും ഒപ്പം നില്‍ക്കും. അതിലുപരി മഹാസഖ്യം ശക്തിപ്പെടുകയാണ്. നേരത്തെ തേജസ്വി സഖ്യത്തിലേക്ക് ചിരാഗിനെ ക്ഷണിച്ചിരുന്നു. ഇരുവരും കൈകോര്‍ക്കുമ്പോള്‍ ജെഡിയുവിനും ബിജെപിക്കുമാണ് ഭയം. ജെഡിയു കൂടുതലായി ബിജെപിയുമായി അകന്ന് കൊണ്ടിരിക്കുകയാണ്. ജെഡിയുവില്ലാതെ ഭരണം പിടിക്കാന്‍ ബിജെപിക്കുമാവില്ല.

4

നിലവില്‍ ബീഹാര്‍ രാഷ്ട്രീയത്തിലെ ഏറ്റവും പോപ്പുലറായിട്ടുള്ള യുവ നേതാക്കളാണ് തേജസ്വിയും ചിരാഗും. ഇവര്‍ ഒന്നിച്ച് ചേര്‍ന്നാല്‍ തീര്‍ച്ചയായും വലിയൊരു വോട്ടുബാങ്ക് കൂടെ പോരും. ആര്‍ജെഡിയുടെ പരമ്പരാഗത വോട്ടുബാങ്കായ യാദവര്‍ക്ക് പുറമേ മറ്റ് വോട്ടുബാങ്കുകളെ കൂടി ആകര്‍ഷിക്കാനാണ് ആര്‍ജെഡിയുടെ ശ്രമം. എന്നാല്‍ അതിന് പറ്റിയ പാര്‍ട്ടി അവരുടെ കൂടെയില്ല. കോണ്‍ഗ്രസ് ബ്രാഹ്മണരെ ആകര്‍ഷിക്കുന്ന പാര്‍ട്ടിയാണ്. ചെറുപാര്‍ട്ടികളെല്ലാം ജെഡിയു സഖ്യത്തിലാണ് ഉള്ളത്.

5

16 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഒരുപോലെ കണ്ണുവെക്കുന്നുണ്ട്. ജെഡിയുവിന്റെ ഈ വോട്ടുബാങ്കില്‍ വിള്ളല്‍ വീണ് തുടങ്ങിയിട്ടുണ്ട്. എല്‍ജെപി ഒപ്പം വന്നാല്‍ ആ വോട്ടുബാങ്കില്‍ പകുതിയെങ്കിലും മഹാസഖ്യത്തിന് ഉറപ്പിക്കാനാവും. അതേസമയം പാസ്വാന്‍ വിഭാഗം സംസ്ഥാനത്ത് ആറ് ശതമാനത്തോളമുണ്ട്. ഇവരുടെ വോട്ട് ചിരാഗിന് തന്നെ ഉറപ്പിക്കാന്‍ സാധിക്കുന്നതാണ്. അതും മഹാസഖ്യത്തിന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമാകും.

6

ചിരാഗ് സംസ്ഥാനത്ത് നടത്തിയ രാഷ്ട്രീയ യാത്രയിലൂടെ വലിയൊരു വിഭാഗം യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. പശുപതി പരസിനെ പരാജയപ്പെടുത്തണമെങ്കില്‍ തേജസ്വിയുടെ സഹായം ചിരാഗിന് ആവശ്യമാണ്. കാരണം ആരൊക്കെ കാലുവാരുമെന്ന് വ്യക്തമല്ല. ഹാജിപൂരില്‍ നിന്ന് വിജയം നേടി രാംവിലാസ് പാസ്വാന്റെ പിന്തുടര്‍ച്ചാവകാശി താന്‍ തന്നെയാണെന്ന് തെളിയിക്കുകയാണ് ചിരാഗിന്റെ ലക്ഷ്യം. ലോക്‌സഭയിലേക്ക് ജയിച്ചാല്‍ ചിരാഗ് സംസ്ഥാനത്തുണ്ടാവില്ല എന്നത് ആര്‍ജെഡിക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതല്ല.

7

അതേസമയം എല്‍ജെപി വരുന്നതോടെ തങ്ങളുടെ പ്രാധാന്യം കുറയുമോ എന്ന ഭയമാണ് കോണ്‍ഗ്രസിനുള്ളത്. കഴിഞ്ഞ തവണ 25 സീറ്റ് തരാന്‍ പോലും കോണ്‍ഗ്രസ് ഒരുപാട് വിലപേശേണ്ടി വന്നു. എന്നാല്‍ പ്രകടനം വളരെ മോശമായി. മഹാസഖ്യം അധികാരത്തിലെത്താന്‍ സാധിക്കാതെ പോയത് കോണ്‍ഗ്രസ് കാരണമാണെന്ന് വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ എല്‍ജെപിക്ക് നല്‍കി കോണ്‍ഗ്രസിനെ ഒതുക്കുമോ എന്ന ഭയമാണ് കോണ്‍ഗ്രസിനുള്ളത്.

Recommended Video

cmsvideo
Pinarayi Vijayan's letter to PM Modi requesting to waive off tax on spinal muscular atrophy medicine

English summary
chirag paswan may join congress alliance, he talks to tejaswi and lalu prasad yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X