പള്ളി ആക്രമണങ്ങള്‍ വര്‍ഗീയമല്ല, ഒരൊറ്റ കേസ് പോലും ഇല്ല!
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ പലയിടത്തും പള്ളിക്ക് നേരെ നടന്ന ആക്രമണങ്ങള്‍ വര്‍ഗീയമല്ലെന്ന് പോലീസ്. വര്‍ഗീയമായ കാരണങ്ങളാലല്ല പള്ളിക്ക് നേരെ ആക്രമണം നടന്നത് എന്നാണ് പോലീസ് വിശദമായ അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. നിസാര കാരണങ്ങള്‍ക്കൊണ്ടുള്ള കല്ലേറ്, മോഷണ ശ്രമം തുടങ്ങിയവയാണ് പള്ളികള്‍ക്ക് നേരെ ഉണ്ടായത്. ചിലയിടത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം അഗ്നിബാധയുണ്ടായി.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ദില്ലി പോലീസ് റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ദില്‍ഷാദ് ഗാര്‍ഡനിലെ പള്ളിക്ക് തീ പിടിച്ചപ്പോള്‍ ഇത് വര്‍ഗീയവാദികള്‍ ചെയ്തതാണ് എന്ന് പരക്കെ ആരോപണം ഉണ്ടായി. ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന ആക്രമണമാണ് ഇതെന്ന് പറഞ്ഞ് ദില്ലിയില്‍ പ്രതിഷേധ പരിപാടികളും സംഘടിക്കപ്പെട്ടു. എന്നാല്‍ വയറിംഗിലെ തകരാറ് മൂലം തീപ്പിടിക്കുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പള്ളിക്ക് നേരെ യാതൊരു തരത്തിലുള്ള വര്‍ഗീയ ആക്രമണങ്ങളും ഉണ്ടായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് പള്ളിയില്‍ തീ പിടിച്ചത്. അടുത്തിടെ ദില്ലിയില്‍ പള്ളികള്‍ക്ക് ആറിടത്താണ് ആക്രമണം ഉണ്ടായത്. ഈ കേസുകളെല്ലാം പോലീസ് വിശദമായി പഠിച്ചു. രണ്ട് സ്ഥലത്ത് പള്ളിക്ക് നേരെ കല്ലേറുണ്ടായി. മറ്റ് രണ്ടെണ്ണം മോഷണ ശ്രമമായിരുന്നു.
പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം മോഷണശ്രമത്തിനിടെ ഉണ്ടായതാണ് എന്ന് ബംഗാള്‍ സി ഐ ഡി റിപ്പോര്‍ട്ട് നല്‍കി. മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ഒരു സംഘം ആളുകള്‍ പള്ളി കോംപൗണ്ടില്‍ കയറിയത്. ഇത് തടയാന്‍ ശ്രമിച്ച കന്യാസ്ത്രീ ശാരീരികമായി ആക്രമിക്കപ്പെടുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്നും എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍.












Click it and Unblock the Notifications