
സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞ് സീരിയല്‍ നടിയെ പീഡിപ്പിച്ചു; ക്യാമറാമാന്‍ അറസ്റ്റില്‍
ചെന്നൈ: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഛായാഗ്രാഹകന്റെ ശ്രമം. തമിഴ് സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാശിനാഥന്‍ ആണ് (42) നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നടിയുടെ പരാതിയെ തുടര്‍ന്ന് കാശിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു.
സിനിമയില്‍ നായികയാവാന്‍ അവസരം ഒരുക്കി തരാം എന്ന് പറഞ്ഞാണ് സീരിയല്‍ രംഗത്തെ സഹനടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ കാശിനാഥന്‍ ശ്രമിച്ചത്. വത്സരവാക്കത്തായിരുന്നു സംഭവം. കൊടുങ്കയ്യൂരില്‍ താമസിക്കുന്ന ഇരുപത്തിരണ്ടുകാരിയായ സീരിയല്‍ സഹനടിയെ പീഡിപ്പിക്കാനാണ് കാശിനാഥന്‍ ശ്രമിച്ചത്.
ഓംശക്തിനഗറിലാണ് കാശിനാഥന്‍ താമസിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കാശിനാഥന്‍ സഹനടിയെ പരിചയപ്പെട്ടത്. സിനിമാ സംവിധായകരുമായി അടുപ്പമുള്ളതിനാല്‍ നായികയാക്കാം എന്നും ഫോട്ടോഷൂട്ടിനായി വീട്ടില്‍ വരണം എന്നും ഇയാള്‍ നടിയോട് ആവശ്യപ്പെട്ടു.
ഇത് പ്രകാരം സഹനടി ഞായറാഴ്ച കാശിനാഥന്റെ വീട്ടിലെത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന കാശിനാഥന്‍ നടിയെ കടന്ന് പിടിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഒരു വിധത്തില്‍ കുതറി മാറി ഓടി രക്ഷപ്പെട്ട നടിയെ സുഹൃത്താണ് ക്ഷിച്ചത്. വത്സരവാക്കം പൊലീസില്‍ പിന്നീട് നടി പരാതി നല്‍കുകയായിരുന്നു. വീട്ടിലെത്തിയ നടിയെ വൈന്‍ കുടിക്കാന്‍ കാശിനാഥന്‍ പ്രേരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
ഹോട്ട് ലുക്കിലും കൂളാണ് റായ് ലക്ഷ്മി, ചിത്രങ്ങള്‍ കാണാം
പ്രമുഖ സ്വകാര്യ ടെലിവിഷനില്‍ പുറത്തിറങ്ങിയ വിവിധ സീരിയലുകളില്‍ ഛായാഗ്രാഹകനായി 43 കാരനായ കാശിനാഥന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊളത്തൂര്‍ സ്വദേശിനിയായ യുവതി നായികയായി അഭിനയിക്കാനുള്ള ആഗ്രഹം കാശിനാഥനോട് പറഞ്ഞത്.
പോലീസ് കേസെടുത്ത് കാശിനാഥനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തുിരിക്കുകയാണ്. നടിയാകാന്‍ അവസരം വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവം തമിഴ് ടെലിവിഷന്‍ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.