• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുസ്ലീങ്ങള്‍ വന്നാലേ മതേതരമാകൂ എന്നില്ല, പലതും തിരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് അമിത് ഷാ

cmsvideo
  Amit Shah Gave Answers To Opposition in Rajya Sabha | Oneindia Malayalam

  ദില്ലി: പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തിനും ചോദ്യങ്ങള്‍ക്കും രാജ്യസഭയില്‍ അക്കമിട്ട് മറുപടി പറഞ്ഞ് അമിത് ഷാ. വിവാദം പേടിച്ച് സര്‍ക്കാര്‍ ശക്തമായ നടപടികളില്‍ നിന്ന് പിന്മാറില്ലെന്ന് അമിത് ഷാ പറഞ്ഞു. പലതും തിരുത്താനാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. മുസ്ലീങ്ങള്‍ വന്നാല്‍ മാത്രമേ മതനിരപേക്ഷതയാവൂ എന്ന നിലപാട് സര്‍ക്കാരിനില്ല. പൗരത്വ ബില്‍ വരുന്നതോടെ ലക്ഷക്കണക്കിന് പേര്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

  ചില അംഗങ്ങള്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു. ചിലര്‍ ഇതില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് പറഞ്ഞത്. മറുപടി പറയുന്നതിന് മുമ്പ് ചരിത്ര പശ്ചാത്തലം കൂടി പറയണം. കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചത് കൊണ്ടാണ് ഈ ബില്‍ ആവശ്യമായി വന്നത്. നെഹ്‌റുവും ലിയാഖത്ത് അലി ഖാനും തമ്മിലുള്ള കരാര്‍ പാകിസ്താനില്‍ സംരക്ഷിക്കപ്പെട്ടില്ല. ഇന്ത്യ സംരക്ഷിച്ചു. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ജനങ്ങളെ വഞ്ചിച്ചു. ഇവര്‍ സഹായത്തിനായി ഇന്ത്യയെ സമീപിച്ചിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് ഇപ്പോഴുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയല്ല ഈ ബില്ലെന്നും, 2015ല്‍ കൊണ്ടുവന്നതാണ് ഇതെന്നും അമിത് ഷാ പറഞ്ഞു.

  മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളെയാണ് ഞങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയത്. ഇതെല്ലാം ഇസ്ലാമിക് രാജ്യങ്ങളാണ്. അവിടെ മുസ്ലീങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ ഹിന്ദുക്കള്‍ അടക്കമുള്ള വിഭാഗങ്ങള്‍ മതപരമായ വിവേചനം നേരിടുന്നുണ്ട്. ആറ് മതവിഭാഗങ്ങളെ ഉള്‍പ്പെടുത്തിയതില്‍ ആരും അഭിനന്ദിക്കുന്നില്ല. പക്ഷേ മുസ്ലീങ്ങളെ ഒഴിവാക്കിയതിലാണ് എല്ലാവര്‍ക്കും പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുമ്പ് നിയമം കൊണ്ടുവന്നിരുന്നു. ഇപ്പോഴത് മറ്റുള്ളവര്‍ക്കും കൂടി അത് ബാധമാക്കുന്നു.

  യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാകിസ്താനിലുള്ള നിന്നുള്ള അഭയാര്‍ത്ഥികളുടെ കാര്യം രാജസ്ഥാന്‍ സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. അന്ന് 13000 പേര്‍ക്ക് മാത്രമാണ് ഗുണം ലഭിച്ചത്. മമതാ ബാനര്‍ജി 2005ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ കുറിച്ച് പറഞ്ഞിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. പലരും ചോദിച്ചു റോഹിംഗ്യകളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന്. പക്ഷേ അവര്‍ ബംഗ്ലാദേശിലേക്കാണ് പോകുന്നത്. അവിടെ നിന്നാണ് ഇന്ത്യയിലേക്ക് കടന്നു കയറുന്നതെന്നും അമിത് ഷാ പറഞ്ഞു. ശിവസേന മുമ്പ് ഈ ബില്ലിനെ ഇന്നലെ പിന്തുണച്ചിരുന്നു. ഒറ്റരാത്രി കൊണ്ട് നിലപാട് മാറ്റാന്‍ എന്താണ് കാരണമെന്ന് അവര്‍ മഹാരാഷ്ട്രയിലെ ജനങ്ങളോട് പറയണമെന്നും അമിത് ഷാ പറഞ്ഞു. ഇതോടെ ശിവസേന നേതാക്കളായ അനില്‍ ദേശായിയും സഞ്ജയ് റാവത്തും സഭയില്‍ നിന്ന് ഇറങ്ങി പോയി.

  നിതീഷ് വോട്ടര്‍മാരെ വഞ്ചിച്ചു, 2015 മറക്കരുത്, പൗരത്വ ബില്ലില്‍ പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്

  English summary
  citizenship bill amit shah gave answers to opposition in rajya sabha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X