ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ണായക വിധികള്‍ ഏതെല്ലാം?
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇന്ന് വിരമിക്കുകയാണ്. അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിനമാണ് ഇന്ന്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദത്തില്‍ മാതൃകാപരമായിരുന്നു ചന്ദ്രചൂഡിന്റെ പ്രവര്‍ത്തന കാലയളവ്. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗം കേള്‍ക്കാനായി കാത്തിരിക്കുകയാണ് അഭിഭാഷകരും ജഡ്ജമിമാരും.
രണ്ട് വര്‍ഷത്തോളമായിരുന്നു അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചത്. ചീഫ് ജസ്റ്റിസ് പദത്തിലെത്തുന്ന ആദ്യത്തെ അച്ഛന്‍-മകന്‍ എന്ന നേട്ടവും ചന്ദ്രചൂഡും പിതാവും സ്വന്തമാക്കിയിട്ടുണ്ട്. കേശവ നന്ദ ഭാരതി, മിനര്‍വ മില്‍സ്, എഡിഎം ജബല്‍പൂര്‍ തുടങ്ങിയ പ്രമുഖ കേസുകള്‍ പരിഗണിച്ചത് ചന്ദ്രചൂഡിന്റെ പിതാവും ഭാഗമായ സുപ്രീം കോടതി ബെഞ്ചാണ്.

ഇലക്ട്രല്‍ ബോണ്ട് കേസ്-കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി ബെഞ്ച് ഐകണ്‌ഠ്യേന വിധി പറഞ്ഞതായിരുന്നു ഈ ഹര്‍ജിയില്‍. ഇലക്ട്രല്‍ ബോണ്ട് നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇലക്ട്രല്‍ ബോണ്ട് വിതരണം നിര്‍ത്താനും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീം കോടതി ഈ കേസില്‍ ആവശ്യപ്പെട്ടു.
സ്വകാര്യത മൗലികാവകാശമാണെന് വിധി പറഞ്ഞ ബെഞ്ചിലും ചന്ദ്രചൂഡ് ഉണ്ടായിരുന്നു. സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ലെന്ന് വിധിച്ച ബെഞ്ചിലും അദ്ദേഹമുണ്ടായിരുന്നു. ഹാദിയ കേസ്, രാമക്ഷേത്ര വിധി, ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പിന്‍വലിച്ച വിധി, എന്നിവയെല്ലാം അദ്ദേഹം ജഡ്ജായ ബെഞ്ചില്‍ നിന്നുണ്ടായതാണ്.
അതേസമയം ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയിലെ സുപ്രധാന വിധികളെടുത്താല്‍ അതില്‍ രണ്ടെണ്ണമെങ്കിലും ചന്ദ്രചൂഡിന്റേതായിട്ടുണ്ടാവും. 2017ലാണ് സ്വകാര്യത മൗലികാവകാശമാക്കാന്‍ വിധി സുപ്രീം കോടതി പ്രഖ്യാപിക്കുന്നത്. അന്ന് സുപ്രീം കോടതി ജഡ്ജിയായിരുന്ന ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ച് അടിയന്തരാവസ്ഥക്കാലത്തെ വിധി തള്ളുകയായിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പിതാവ് വൈവി ചന്ദ്രചൂഡാണ് ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ സമ്മാനമാണെന്നും, ഇത് അടിയന്തരാവസ്ഥക്കാലത്ത് റദ്ദാക്കപ്പെടാമെന്നുമുള്ള വിധി പ്രഖ്യാപിച്ചത്.
കോടതി വ്യവഹാരങ്ങളില്‍ അതിവേഗം നടപടിയെടുത്തിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം 18 ഭരണഘടനാ ബെഞ്ച് വിധിപ്രഖ്യാപനങ്ങള3ണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണ് 33 സിറ്റിംഗ് ജഡ്ജിമാരില്‍ 17 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത്. നിരവധി സാങ്കേതികമായ അപ്‌ഗ്രേഡുകളും ഇക്കാലയളവിലുണ്ടായി.
ഇ ഫയലിങ്, പേപ്പര്‍ലെസ് സബ്മിഷനുകള്‍, കെട്ടിക്കിടക്കുന്ന കേസുകളുടെ വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍, പെന്‍ഡെന്‍സി നമ്പറുകളുടെ ലൈവ് ട്രാക്കിങ്, എല്ലാ കോടതി മുറികളുടെ ലൈവ് സ്ട്രീമിങ് എന്നിവയെല്ലാം ചന്ദ്രചൂഡിന്റെ കാലത്ത് സുപ്രീം കോടതിയില്‍ സംഭവിച്ചത്. അതേസമയം കൂടുതല്‍ വനിതാ ജഡ്ജിമാരെ നിയമിക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം പക്ഷേ പാലിക്കപ്പെട്ടിട്ടില്ല.












Click it and Unblock the Notifications