'പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ ഒരുമിപ്പിച്ചു നിർത്തിയതിന്റെ ബഹുമതി ഭരണഘടനയ്ക്ക്': ചീഫ് ജസ്‌റ്റിസ്
ന്യൂഡൽഹി: രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ഐക്യത്തോടെയും ശക്തമായും നിലനിന്നിട്ടുണ്ടെന്നും അതിനുള്ള ബഹുമതി ഭരണഘടനയ്ക്കാണെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ബിആർ ഗവായ്. അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷക ചേംബറുകളും മൾട്ടി ലെവൽ പാർക്കിംഗും ഉദ്ഘാടനം ചെയ്‌ത ശേഷം നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്‌റ്റിസ്.
'ഭരണഘടന നിർമ്മിക്കപ്പെടുകയും അതിന്റെ അന്തിമ കരട് ഭരണഘടനാ അസംബ്ലിക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്‌തപ്പോൾ, ആ സമയത്ത് തന്നെ ചിലർ ഭരണഘടന വളരെ ഫെഡറൽ ആണെന്ന് പറയാറുണ്ടായിരുന്നു, മറ്റ് ചിലർ അത് വളരെ ഏകീകൃതമാണെന്നും പറയാറുണ്ടായിരുന്നു' ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

'ഭരണഘടന പൂർണമായും ഫെഡറൽ അല്ല, പൂർണ്ണമായും ഏകീകൃതവുമല്ലെന്ന് ബാബാ സാഹേബ് ഭീംറാവു അംബേദ്ക്കർ മറുപടി നൽകിയിരുന്നു. എന്നാൽ ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാൻ കഴിയും, സമാധാനകാലത്തും യുദ്ധകാലത്തും ഇന്ത്യയെ ഐക്യത്തോടെയും ശക്തമായും നിലനിർത്തുന്ന ഒരു ഭരണഘടനയാണ് നമ്മൾക്കുള്ളത്' അദ്ദേഹം വ്യക്തമാക്കി.
'ഇന്ന് നമ്മുടെ അയൽരാജ്യങ്ങളുടെ അവസ്ഥ എന്താണെന്ന് നമുക്ക് കാണാൻ കഴിയും. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ വികസനത്തിലേക്കുള്ള യാത്രയിലാണ്. രാജ്യത്ത് ഒരു പ്രതിസന്ധി ഉണ്ടായപ്പോഴെല്ലാം അത് ഐക്യത്തോടെയും ശക്തമായും നിലകൊണ്ടു. ഇതിനുള്ള ബഹുമതി ഭരണഘടനയ്ക്കാണ് നൽകേണ്ടത്' ബിആർ ഗവായ് ചൂണ്ടിക്കാട്ടി.
'നീതി ആവശ്യമുള്ള ഈ രാജ്യത്തെ അവസാനത്തെ പൗരനിലേക്ക് എത്തിച്ചേരേണ്ടത് നമ്മുടെ അടിസ്ഥാന കടമയാണ്. അത് നിയമനിർമ്മാണ സഭയായാലും, എക്‌സിക്യൂട്ടീവായാലും, ജുഡീഷ്യറിയായാലും, എല്ലാവരും ആ പൗരനിലേക്ക് എത്തിച്ചേരേണ്ടതുണ്ട്' എന്നും ചീഫ് ജസ്‌റ്റിസ് അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെയാണ് അലഹബാദ് ഹൈക്കോടതി കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടന്നത്.
ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് ബിആർ ഗവായ് മെയ് പതിനാലിനാണ് ചുമതലയേറ്റത്. ഈ പദവിയിലെത്തുന്ന ആദ്യ ബുദ്ധമതക്കാരനാണ് അദ്ദേഹം. ചീഫ് ജസ്‌റ്റിസ് ബിആർ ഗവായിയുടെ കാലാവധി 2025 നവംബർ 23 വരെയാണ്, ഏകദേശം ആറ് മാസത്തിലും അധികം എന്നർത്ഥം. ബോംബെ ഹൈക്കോടതിയിൽ നിന്ന് 2019 മെയ് 24നാണ് അദ്ദേഹം സുപ്രീം കോടതി ജഡ്‌ജിയായി സ്ഥാനക്കയറ്റം നേടിയത്.
1960 നവംബർ 24ന് അമരാവതിയിൽ ജനിച്ച ജസ്‌റ്റിസ് ബിആർ ഗവായി 1985 മാർച്ച് 16നാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജസ്‌റ്റിസ് ഗവായിയുടെ പിതാവ്, 'ദാദാസാഹിബ്' എന്ന പേരിൽ അറിയപ്പെടുന്ന രാമകൃഷ്‌ണ സൂര്യഭാൻ ഗവായി, ബിഹാറിന്റെ മുൻ ഗവർണറും പ്രമുഖ ദളിത് നേതാവുമായിരുന്നു. ജസ്‌റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ചീഫ് ജസ്‌റ്റിസായി ബിആർ ഗവായ് ചുമതല ഏറ്റെടുത്തത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications