Get Updates
Get notified of breaking news, exclusive insights, and must-see stories!

പക വീട്ടാനുള്ളതാണ്; സഹോദരനുമായി വഴക്കിട്ട് സഹപാഠിയോട് 11ാം ക്ലാസുകാരന്റെ പ്രതികാരം; തോക്കെടുത്ത്...

പ്രതിയുടെ സഹോദരനും വെടിയേറ്റ വിദ്യാര്‍ത്ഥിയും തമ്മിലുള്ള വഴക്കാണ് പ്രതികാരത്തിന് കാരണം. കുറ്റകൃത്യത്തില്‍ പങ്കാളികളായ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പരാതിയുണ്ട്.

ഖാസിയാബാദ്: പക വീട്ടാനുള്ളതാണെന്ന് സിനിമാ ഡയലോഗ് പോലെയാരുന്നു ബുധനാഴ്ച്ച ഖാസിയാബാദ് സ്‌കൂളില്‍ അരങ്ങേറിയ സംഭവങ്ങള്‍. സഹോഹദരനുമായി വഴക്കുണ്ടിക്കായ സഹപാഠിയ്ക്ക് നേരെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തു. അരയ്ക്ക് താഴെ വെടിയേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി അപകട നിലതരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഖാസിയാബാദ് ഗോവിന്ദപുരം ഡറാഡൂണ്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്. കൈയിലൊളിപ്പിച്ച് നാടന്‍ തോക്കുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി സഹപാഠിക്കുനേരെ വെടിവയ്ക്കുകയായിരുന്നു. വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയുടെ സഹോദരനുമായി വെടിയേറ്റ വിദ്യാര്‍ത്ഥി വഴക്കുണ്ടാക്കിയതാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ഒളിപ്പിച്ച് കടത്തിയ തോക്ക്

സ്‌കൂളിലേക്ക് എത്തിയ വിദ്യാര്‍ത്ഥി വേണ്ടി വന്നാല്‍ വെടയുതിര്‍ക്കാനുള്ള ഉദ്ദേശത്തോടെ തന്നെയാണ് എത്തയിത്. തന്റെ കൈയില്‍ ഒളിപ്പിച്ച് കടത്തിയ തോക്കും കരുതിയിരുന്നു. നാടന്‍ തോക്കാണ് വിദ്യാര്‍ത്ഥി കൃത്യം നടത്തുന്നതിനായി ഉപയോഗിച്ചത്.

സഹോദരനുമായുള്ള വഴക്ക്

തന്റെ സഹോദരനുമായി വെടിയേറ്റ വിദ്യാര്‍ത്ഥി വഴക്കുണ്ടാക്കിയിരുന്നു. അതിന് പകരം വീട്ടാനാണ് വളരെ ആസൂത്രിതമായി പ്രതി എത്തിയത്.

ആദ്യം മര്‍ദ്ധനം

വെടിവയക്കുന്നതിന് മുമ്പ് പ്രതി കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് വെടിയേറ്റ വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ചിരുന്നു. മര്‍ദ്ധനത്തിനിടയിലാണ് കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് പ്രതി വെടിയുതിര്‍ത്ത്. ഓടിയെത്തിയ അധ്യാപകരും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വെടിയേറ്റ് കിടന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പോലീസ് താല്‍കാലികമായി അറസ്റ്റ് ചെയ്തിരിക്കുകയാണ്. വധശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൃത്യം നടത്താനുപയോഗിച്ച തോക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുന്നു

കൃത്യം നടത്തുന്നതിനായി ഉപയോഗിച്ച് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇത് സംബന്ധിച്ച് പ്രതിയുടെ മാതാപിതാക്കളേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

വെടിയുതിര്‍ത്തത് ഒരു തവണ

പ്രതി ഒരു തവണ മാത്രമേ വെടിയുതിര്‍ത്തിട്ടുള്ളവെന്ന് പോലീസ് പറഞ്ഞു. ഉപയോഗിച്ച് കാട്രിഡ്ജും സംഭവ സ്ഥലത്ത് നിന്നും ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കൊപ്പം ഉണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+