കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്ക് തുറക്കരുതെന്ന്

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: സകൂളിലെ ഒന്നാം ക്ലാസ്സ് മുതല്‍ 10-ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ഫേസ് ബുക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ രക്ഷിതാക്കള്‍ക്ക് നോട്ടീസ്. ഹെബ്ബാലിലെ വിദ്യാനികേതന്‍ സ്‌കൂള്‍ അധികൃതരാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഒരു ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫേസ്ബുക്കിലെ കമന്റുകളും സ്റ്റാറ്റസുകളും തന്നെ മാനസികമായി തളര്‍ത്തുന്നു എന്ന് പ്രിന്‍സിപ്പാളിനോട് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇത് പുതിയ സംഭവമല്ലെന്നും ഇത്തരം പ്രശ്‌നങ്ങള്‍ പലതവണ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ ലളിത ദേസികന്‍ പറയുന്നു.

Facebook

ഫേസ്ബുക്കിലെ പല സ്റ്റാറ്റസുകളും കമന്റുകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വിഷാദ രോഗികളാക്കുന്നുണ്ടെന്നാണ് അധ്യാപകരുടെ പക്ഷം. പലപ്പോഴും വളരെ മോശമായ ഭാഷയിലായിരിക്കും ഇത്തരം സാധനങ്ങള്‍ പ്രത്യക്ഷപ്പെടുക. കുട്ടികളുടെ ശരീര അളവുകളെ പ്രതിപാദിക്കുന്നതും സാമ്പത്തികാവസ്ഥയെ കളിയാക്കുന്നതും ആയ കമന്റുകള്‍ പോലും ഇപ്പോള്‍ സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രിന്‍സിപ്പാള്‍ ലളിത ദേസികന്‍ പറയുന്നു.

ആളുകള്‍ തമ്മില്‍ ഉള്ള ബന്ധം ഊട്ടിഉറപ്പിക്കുന്നതിനാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളെങ്കിലും ഫേസ്ബുക്ക് വിപരീത ഫലം ആണ് ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു. കുട്ടികള്‍ ഫേസ് ബുക്ക് ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളുടെ അലംഭാവമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും നോട്ടീസ് കുറ്റപ്പെടുത്തുന്നുണ്ട്. പലപ്പോഴും അധ്യാപകരെ പരിഹസിച്ചുകൊണ്ടും കുട്ടികള്‍ ഫേസ്ബുക്കില്‍ പോസ്റ്റുകളും കമന്റുകളും ഇടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പറയുന്നു.

ഈ സാഹചര്യത്തില്‍ എല്ലാ രക്ഷിതാക്കളുടേയും സഹകരണം പ്രതീക്ഷിക്കുന്നു എന്ന രീതിയിലാണ് നോട്ടീസ്. രക്ഷിതാക്കളുടെ ഭാഗത്ത നിന്ന് എന്തായാലും മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചിട്ടുള്ളത്. നഗരത്തിലെ മറ്റ് സ്‌കൂളുകളിലും സമാന പ്രശ്‌നങ്ങള്‍ ഉള്ളതായി അധ്യാപകര്‍ പറയുന്നു.

English summary
On Tuesday Vidya Niketan School in Hebbal sent a notice to all parents, asking students from Class 1 to Class 10 to close their Facebook accounts immediately.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X