ഗുജറാത്ത് വീണ്ടും പുകയുന്നോ...? ക്ഷേത്രം ആക്രമിക്കാനെത്തിയ ആളെ പൂജാരി കൊന്നു
വഡോദര: ഗുജറാത്ത് വീണ്ടും വര്‍ഗ്ഗീയ കലാപങ്ങളിലേക്ക് നീങ്ങുകയാണോ..? മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ ക്ഷേത്രം ആക്രമിച്ച ആളെ പൂജാരി വെടിവച്ച് കൊന്ന വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്ന് വരുന്നത്.
ഗുജറാത്തിലെ ഖേദ ജില്ലയിലെ നാദിയാദിലാണ് സംഭവം. മെയ് 8 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പ്രദേശത്തെ മുന്‍ കൗണ്‍സിലറായ സാജിദ് വോറയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത്. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് പൂജാരി വെടിയുതിര്‍ത്തതെന്നാണ് വിവരം.

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സാജിദ് വോറ ശനിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
സംഭവത്തില്‍ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. മോട്ടോര്‍ സൈക്കിള്‍ പാര്‍ക് ചെയ്യുന്നതി സംബന്ധിച്ച തര്‍ക്കത്തിനൊടുവിലാണ് വെടിവപ്പ് നടന്നത് എന്നാണ് ഒന്നില്‍ പറയുന്നത്. അമ്പതോളം പേര്‍ ചേര്‍ന്ന് ക്ഷേത്രം ആക്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്ക് പൂജാരി വെടിവച്ചതാണെന്ന് രണ്ടാമത്തെ എഫ്‌ഐആറില്‍ പറയുന്നു.
ക്ഷേത്രത്തിന് നേര്‍ക്ക് നടന്ന ആക്രമണത്തിന്റെ കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്ന് ഖേദ എസ്പി സച്ചിന്‍ ബാദ്ഷാ അറിയിച്ചു. പൂജാരിയും കുടുംബവും ക്ഷേത്രത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. ഇവരും പ്രദേശവാസികളും തമ്മില്‍ നേരത്തേയും പ്രശ്‌നങ്ങളുിണ്ടായിരുന്നു എന്നും എസ്പി പറഞ്ഞു.












Click it and Unblock the Notifications