Get Updates
Get notified of breaking news, exclusive insights, and must-see stories!

'ധൈര്യമുണ്ടെങ്കില്‍ റായ്ബറേലിയില്‍ മത്സരിക്കൂ'; പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് അദിതി സിംഗ്

ലക്‌നൗ : ബി ജെ പിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എം എല്‍ എ അദിതി സിംഗ്, റായ്ബറേലിയില്‍ തനിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ വെല്ലുവിളിച്ചു. കോണ്‍ഗ്രസിന്റെ കോട്ടയില്‍ ഇത്തവണ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അദിതി സിംഗാണ്. റായ്ബറേലി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമല്ല. പ്രിയങ്കയ്ക്ക് വന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് അദിതി സിംഗ് വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദിതി ഇക്കാര്യം വ്യക്തമാക്കിയത് .

1

2017 ലാണ് അദിതി സിംഗ് കോണ്‍ഗ്രസ് സീറ്റില്‍ ആദ്യമായി ഉത്തര്‍ പ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അദിതി ബി ജെ പിയില്‍ ചേര്‍ന്നത്. റായ്ബറേലിയുടെ ബി ജെ പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസ് അംഗത്വവും എം എല്‍ എ പദവിയും രാജിവെക്കുന്നുവെന്ന് കഴിഞ്ഞദിവസം അദിതി അറിയിച്ചിരുന്നു.

2

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് റായ്ബറേലി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമാണ് റായ്ബറേലി നിയമസഭ മണ്ഡലം. എന്തുകൊണ്ടാണ് അവര്‍ റായ്ബറേലിയിലെയും രാഹുല്‍ ഗാന്ധിയുടെ പഴയ മണ്ഡലമായ അമേഠിയിലെയും ജനങ്ങളെ നിസ്സാരമായി എടുത്തതെന്ന് എനിക്കറിയില്ലെന്ന് അദിതി സിംഗ് പറഞ്ഞു. റായ്ബറേലിയിലെയും അമേഠിയിലെയും ജനങ്ങള്‍ മറ്റെവിടെയെങ്കിലും ഉള്ളവരേക്കാള്‍ ക്ഷമയുള്ളവരാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.

3

ഈ സ്ഥലങ്ങളെ ഒരുകാലത്ത് കോട്ടകള്‍ എന്ന് വിളിച്ചിരുന്നു, ആളുകള്‍ എന്ത് ചെയ്താലും അവര്‍ക്ക് വോട്ട് ചെയ്തു, പക്ഷേ കോണ്‍ഗ്രസുകാര്‍ റായ്ബറേലിയിലെയും അമേഠിയിലെയും ജനങ്ങളെ കുറിച്ച് വേവലാതിപ്പെടുന്നില്ലെന്ന് അദിതി സിംഗ് ചൂണ്ടിക്കാട്ടി. റായ്ബറേലിയിലോ അമേഠിയിലോ വോട്ട് ചോദിച്ച് വരുന്നത് അവര്‍ക്ക് ശരിക്കും നാണക്കേടുണ്ടാക്കും, കാരണം തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാ എതിര്‍പ്പുകളും മറികടന്ന് തങ്ങള്‍ക്ക് വോട്ട് ചെയ്ത ആളുകളെക്കുറിച്ച് ഒരിക്കല്‍ പോലും ചിന്തിക്കാറില്ലെന്ന് അദിതി സിംഗ് പറഞ്ഞു.

4

റായ്ബറേലി എന്റെ കുടുംബമാണ് എന്നാല്‍ കോണ്‍ഗ്രസ് ഒരിക്കലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. എന്റെ അച്ഛന്‍ അഖിലേഷ് സിംഗ് എനിക്ക് നഷ്ടപ്പെട്ടതിന് ശേഷം അവിടുത്തെ ആളുകള്‍ എന്നെ പിന്തുണച്ചു. തന്റെ സീറ്റില്‍ ആദ്യമായി താമര വിരിയുമെന്നും ബിജെപി ടിക്കറ്റില്‍ മത്സരിച്ചതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.

5

അതേസമയം, അദിതി സിംഗ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബിജെപിയില്‍ ചേരുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതൃത്വത്തിന്റെയും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവും അഞ്ച് തവണ എം എല്‍ എയുമായ അഖിലേഷ് സിങ്ങിന്റെ മകളായ അദിതി സിംഗിന് 2017 ല്‍ പാര്‍ട്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുയായിരുന്നു. തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ തന്നെ മണ്ഡലം നിലനിര്‍ത്താനും അദിതി സിംഗിന് സാധിച്ചിരുന്നു.

6

എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധിക നാള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ അദിതി സിംഗ് കോണ്‍ഗ്രസുമായി ഇടഞ്ഞു. നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കുന്ന സാഹചര്യം വരെയുണ്ടായി. കൂടാതെ ബി ജെ പി പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു . നിരവധി തവണ അവര്‍ നിയമസഭയില്‍ ബി ജെ പി സര്‍ക്കാറിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു . തുടക്കത്തില്‍ അനുനയ ശ്രമത്തിന് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+