കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു, മെയ് 10 മുതല്‍ 24 വരെയാണ് ലോക്ക്ഡൗണ്‍

Google Oneindia Malayalam News

ബെംഗളൂരു: സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് കര്‍ണാടകയും. കൊവിഡ് സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ 14 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാനത്ത് കൊറോണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കര്‍ഫ്യൂ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് എന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു

മെയ് 10ന് രാവിലെ 6 മണി മുതല്‍ മെയ് 24 രാവിലെ 6 മണി വരെയാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഹോട്ടലുകളും പബ്ബുകളും ലോക്ക്ഡൗണ്‍ കാലയളവില്‍ അടച്ചിടും. ഇറച്ചി വില്‍പന ശാലകള്‍, പച്ചക്കറി കടകള്‍, ഭക്ഷണവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ രാലെ 6 മണി മുതല്‍ 10 മണി വരെ തുറന്നിരിക്കുന്നു. ആശുപത്രികളിലേക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും വേണ്ടി മാത്രമേ സ്വകാര്യ വാഹനങ്ങളിലെ യാത്ര അനുവദിക്കുകയുളളൂ.

karnataka

സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിംഗ് സെന്ററുകള്‍ അടക്കമുളളവ അടഞ്ഞ് കിടക്കും. ഓണ്‍ലൈന്‍- ഡിസ്റ്റന്‍സ് പഠന രീതികളാവും നടപ്പിലാക്കുക. ഹോട്ടലുകളിലും മറ്റും പാഴ്‌സലും ഡോര്‍ ഡെലിവറിയും അനുവദിക്കും. അതിനായി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. നടന്ന് പോയി മാത്രമേ പാഴ്‌സലുകള്‍ വാങ്ങിക്കാന്‍ പാടുളളൂ. അതേസമയം ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്ക് ഡെലിവറി നടത്താന്‍ വാഹനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.. തിയറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്വിംമ്മിംഗ് പോളുകള്‍, പാര്‍ക്കുകള്‍, ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടഞ്ഞ് കിടക്കും.

English summary
Complete lockdown to be imposed in Karnataka from May 10th to May 24
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X