Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഫ്രിക്കന്‍ യുവതിയെ ദില്ലിയില്‍ പീഡിപ്പിച്ചു

ദില്ലി: ആഫ്രിക്കന്‍ യുവതിയെ ദില്ലിയില്‍ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കോംഗോ സ്വദേശിനിയായ യുവതിയാണ് തന്നെ ബലാത്സംഗം ചെയ്തതായി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വെളളിയാഴ്ച വൈകുന്നേരത്തോടെ തുണിക്കച്ചവടക്കാരായ രണ്ടുപേര്‍ ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി.

തെക്കന്‍ ദില്ലിയിലെ മാളവ്യ നഗറിലാണ് 20 കാരിയായ ആഫ്രിക്കന്‍ യുവതി വാടകയ്ക്ക് താമസിക്കുന്നത്. തുണി വില്‍ക്കാനായി എത്തിയ രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

womam-abuse

പരിതിക്കാരിയായ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനഫലം കിട്ടി പീഡനം സ്ഥിരീകരിച്ചാല്‍ ഇവരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ബി എസ് ജെയ്‌സാല്‍ പറഞ്ഞു. വാടകവീട്ടിലെ സി സി ടി വിയിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു എന്നും എന്നാല്‍ യുവതി പറയുന്ന തരത്തില്‍ തുണി കച്ചവടക്കാര്‍ കെട്ടിടത്തില്‍ കടന്നതായി ക്യാമറയില്‍ പതിഞ്ഞിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ള സി സി ടി വി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. പരാതിക്കാരിയായ യുവതി കാര്യങ്ങള്‍ മാറ്റി മാറ്റി പറയുന്നതും പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. തന്റെ വീട്ടുടമയെ പീഡനക്കേസില്‍ പെടുത്തി ജയിലില്‍ ആക്കുമെന്ന് പരാതിക്കാരിയായ യുവതി ഇടക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നാണ് അന്വേഷണത്തിനായി ചെന്ന പോലീസുകാരോട് അയല്‍ക്കാര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+