Get Updates
Get notified of breaking news, exclusive insights, and must-see stories!

അസം നിയമസഭാ ഉപതിരഞ്ഞെടുപ്പ്: പൊതുസ്ഥാനാർത്ഥികളെ നിർത്താൻ കോൺഗ്രസും എജെപിയും, ചർച്ചകൾ പുരോഗമിക്കുന്നു

ഗുവാഹത്തി: അസമിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊതു സ്ഥാനാർത്ഥികളെ നിർത്തുമെന്ന് എജെപി. പൊതു സ്ഥാനാർത്ഥികളെ നിർത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷപാർട്ടികളായ എജെപിയും കോൺഗ്രസും തമ്മിൽ ചർച്ചകൾ നടത്തിവരികയാണ്. സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.അഞ്ച് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവരുടെ ഓരോ എംഎൽഎമാരും മരിച്ചു, രണ്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ ബിജെപിയിൽ ചേരുന്നതിന് വേണ്ടി രാജിവക്കുകയായിരുന്നു. കേന്ദ്ര മന്ത്രിസഭ പുനസംഘടനയിൽ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ച മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഇതുവരെ നിയമസഭയിൽ രാജിക്കത്ത് സമർപ്പിച്ചിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ അദ്ദേഹം രാജിക്കത്ത് സമർപ്പിക്കുമെന്നാണ് സൂചന.

പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

അസം ജാതീയ പരിഷത്ത് വൈസ് പ്രസിഡന്റ് ഷംഷീർ സിംഗ് , കമൽ നയൻ ചൌധരി എന്നിവർ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ചർച്ച നടത്തിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളിലും പൊതു സ്ഥാനാർത്ഥികളെ നിർത്തണമെന്നാണ് എജെപി മുന്നോട്ടുവെച്ചിട്ടുള്ള നിർദേശം. ഇക്കാര്യം ശരിയായ രീതിയിൽ ചർച്ച ചെയ്യാമെന്ന് അസം കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ജാകിർ ഹുസൈൻ സിക്ദറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ ബിജെപി വിരുദ്ധ ശക്തികളോടും ചേർന്ന് പ്രവർത്തിക്കാൻ കോൺഗ്രസ് എപ്പോഴും തയ്യാറാണെന്ന് ചർച്ചയിൽ പങ്കെടുത്ത സിക്ദാർ പറഞ്ഞു.

2

ഉപതിരഞ്ഞടുപ്പിൽ മത്സരിക്കുന്നതിനായി പൊതു സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും "കോൺഗ്രസും എജെപിയും തമ്മിൽ സഖ്യമുണ്ടാക്കുന്നുവെന്ന് ഈ ഘട്ടത്തിൽ ഞങ്ങൾക്ക് പറയാൻ കഴിയില്ല. അതിനായി ഒരു രാഷ്ട്രീയ മാർഗരേഖ തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പൊതുവായ പ്രതിപക്ഷ സ്ഥാനാർത്ഥികളെ നിർത്തുന്നതിന് വേണ്ടി ജൂലൈ 16 ന് പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അതിന്റെ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും എജെപി വക്താവ് സിയാവുർ റഹ്മാൻ പറഞ്ഞു.

3


"ഇന്നത്തെ രണ്ടാംഘട്ട ചർച്ചയിൽ ഞങ്ങളുടെ പ്രമേയത്തെക്കുറിച്ച് ഞങ്ങൾ കോൺഗ്രസിനെ അറിയിച്ചു. നേരത്തെ, മറ്റൊരു സംസ്ഥാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് റാണ ഗോസ്വാമി എജെപി ജനറൽ സെക്രട്ടറി ജഗദീഷ് ഭൂയാനുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്നും" റഹ്മാൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനുള്ള സഖ്യം രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്താൻ കോൺഗ്രസും അഖിൽ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള റൈജോർ ദളും ആഗസ്റ്റ് 8 ന് ചർച്ച നടത്തിയിരുന്നു.

4


ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 'മഹാസഖ്യ'ത്തിന്റെ ഭാഗമല്ലാത്ത എജെപിയും റൈജോർ ദളും ഒരു' പ്രാദേശിക സഖ്യം 'രൂപീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ അഖിൽ ഗോഗോയിയുടെ റൈജോർ ദൾ ഒരു സീറ്റ് നേടിയെങ്കിലും എജെപിയ്ക്ക് ഒറ്റ സീറ്റും നേടാൻ കഴിഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, രണ്ട് ഗ്രൂപ്പുകളും എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ഒരു ഐക്യത്തിന് രൂപം നൽകണമെന്ന് സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു, എന്നാൽ 'പ്രാദേശിക സഖ്യം' 'മഹാ സഖ്യ'ത്തിൽ ചേരുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

5


2001 മുതൽ തുടർച്ചയായി മൂന്ന് തവണ അസം ഭരിച്ച കോൺഗ്രസ്, 2016 ൽ മൊത്തം 126 സീറ്റുകളിൽ 26 എണ്ണം മാത്രമാണ് നേടിയത്. സംസ്ഥാനത്ത് ആദ്യമായി സർക്കാർ രൂപീകരിച്ച ബിജെപിയോട് പരാജയം സമ്മതിക്കേണ്ടതായി വന്നിരുന്നു. 2021ൽ നടന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 29 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. രണ്ടാം തവണയും ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.

6

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അഖിലേന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും ബോഡോലാൻഡ് പീപ്പിൾസ് പാർട്ടിയെയും ഉൾപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ 10 പാർട്ടികൾ അടങ്ങുന്ന 'മഹാസഖ്യം' ത്തിന് കോൺഗ്രസ് രൂപം നൽകിയത്. ബിജെപിയും (60) സഖ്യകക്ഷികളായ അസോം ഗാന പരിഷത്തും (9) യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലും (6) 75 സീറ്റുകൾ നേടിയപ്പോൾ മഹാസഖ്യത്തിന് 50 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.

7

നിലവിൽ നിയമസഭയുടെ സീറ്റ് ക്രമീകരണങ്ങൾ അനുസരിച്ച്, അഞ്ച് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവരുടെ ഓരോ എംഎൽഎമാരും മരിച്ചു, രണ്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ ബിജെപിയിൽ ചേരുന്നതിന് വേണ്ടി രാജിവക്കുകയായിരുന്നു. കേന്ദ്ര മന്ത്രിസഭ പുനസംഘടനയിൽ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ച മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഇതുവരെ നിയമസഭയിൽ രാജിക്കത്ത് സമർപ്പിച്ചിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ അദ്ദേഹം രാജിക്കത്ത് സമർപ്പിക്കുമെന്നാണ് സൂചന.

8

കോൺഗ്രസിൽ നിന്ന് നേതാക്കൾ കൊഴിഞ്ഞുപോകുന്നതിനിടെ കരുത്ത് അസമിൽ കരുത്താർജ്ജിക്കാൻ പാർട്ടി. നിരവധി ബോഡോ നേതാക്കളാണ് കോൺഗ്രസിൽ അടുത്ത ദിവസങ്ങളിൽ കോൺഗ്രസിൽ ചേർന്നിട്ടുള്ളത്. ബോഡോലാൻഡ് പീപ്പിൾസ് ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ ചീഫ് കൺവീനർ ഗർജൻ മുഷാരിയും പാർട്ടിയിലെ 17 അംഗങ്ങളുമാണ് വ്യാഴാഴ്ച അസം കോൺഗ്രസിൽ ചേർന്നിട്ടുള്ളത്. നിയമസഭാ ഉപതിരഞ്ഞടുപ്പ് നടക്കാനിരിക്കെയാണ് ബോഡോ നേതാക്കളുടെ സാന്നിധ്യം കോൺഗ്രസ് ഉറപ്പാക്കിയിട്ടുള്ളത്.

9

അസമിൽ കോൺഗ്രസിനെ മറികടന്ന് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയെങ്കിലും ചെറുപ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബിജെപിയുടെ ആധിപത്യം അവസാനിപ്പിക്കാനാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി അഖിൽ ഗോഗോയിയുടെ റെയ്ജോർ ദൾ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയാണ് തേടുന്നത്. ഇതിനിടെ അയൽ സംസ്ഥാനമായ പശ്ചിമബംഗാളിൽ നേട്ടമുണ്ടാക്കാൻ തൃണമൂൽ കോൺഗ്രസും ശ്രമിക്കുന്നുണ്ട്.

സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+