രാഹുല്‍ ഇറങ്ങും, ബീഹാറില്‍ മിഷന്‍ 200 പ്രഖ്യാപനം, കോണ്‍ഗ്രസിന് 3 തന്ത്രങ്ങള്‍, ലക്ഷ്യം ആ കോട്ടകള്‍!!
പട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പിനായി സജ്ജമായി കോണ്‍ഗ്രസ്. കഴിഞ്ഞ 15 ദിവസമായി കോണ്‍ഗ്രസിന്റെ വാര്‍ റൂമില്‍ ബീഹാര്‍ പിടിക്കുന്ന കാര്യങ്ങളാണ് തീരുമാനിച്ചത്. 50 സീറ്റിലെങ്കിലും മത്സരിക്കണമെന്നാണ് രാഹുല്‍ കരുതുന്നത്. മിഷന്‍ 200 എന്ന ഫോര്‍മുലയും രാഹുല്‍ തയ്യാറാക്കിയിട്ടുണ്ട്. ബിജെപിയിലേക്ക് പ്രചാരണം പോകാതെ നിതീഷ് കുമാറും തേജസ്വി യാദവും തമ്മിലുള്ള പോരാട്ടമായി ബീഹാര്‍ തിരഞ്ഞെടുപ്പിനെ മാറ്റണമെന്നാണ് ആവശ്യം. ലാലു പ്രസാദ് കൂടി എത്തുന്നതോടെ പോരാട്ടം കനപ്പിക്കാനാണ് തീരുമാനം.

48 മണിക്കൂറിനുള്ളില്‍
കോണ്‍ഗ്രസ് അടുത്ത 48 മണിക്കൂറിനുള്ളില്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങും. നേരിട്ട് ജനങ്ങളിലേക്ക് ത്തൊനും നിര്‍ദേശമുണ്ട്. സെപ്റ്റംബര്‍ ഒന്നിന് വിര്‍ച്വല്‍ റാലികള്‍ കോണ്‍ഗ്രസ് ആരംഭിക്കുകയാണ്. ബിജെപി നേതാക്കള്‍ ആറിന് എത്തും. അതിന് മുമ്പേ കാര്യങ്ങള്‍ മാറ്റാനാണ് കോണ്‍ഗ്രസ് നീക്കം. ഇടതുപക്ഷം, ആര്‍എല്‍എസ്പി, എച്ച്എഎം എന്നിവരും കോണ്‍ഗ്രസിനൊപ്പമുണ്ട്. പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍ രാഹുല്‍ ഗാന്ധി തന്നെയാണ്. നവജ്യോത് സിദ്ദുവും ഇത്തവണ എത്തിയേക്കും.

21 ദിവസം
അടുത്ത 21 ദിവസം രാഹുലിന്റെ 100 റാലികളാണ് ബീഹാറില്‍ നടക്കുക. എല്ലാ വിര്‍ച്വല്‍ റാലികളാണ്. 2 ദേശീയ നേതാക്കള്‍, അഞ്ച് സംസ്ഥാന നേതാക്കള്‍, 10 ജില്ലാ തല നേതാക്കള്‍ എന്നിവര്‍ ഓരോ റാലിയിലുമുണ്ടാവും. മിസ്ഡ് കോള്‍ ക്യാമ്പയിന്‍ അടക്കമുള്ളവ മുന്നിലുണ്ട്. അഞ്ച് ലക്ഷം പേരിലേക്ക് രാഹുലിന്റെ റാലികള്‍ എത്തിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാഹുലിന്റെ തിരഞ്ഞെടുപ്പ് റാലികള്‍ പട്‌നയില്‍ വേറെയും ഒരുങ്ങുന്നുണ്ട്്. അടുത്ത മാസം തന്നെ നേരിട്ട് രാഹുല്‍ ബീഹാറിലെത്തുമെന്നാണ് സൂചന.

മൂന്ന് തന്ത്രങ്ങള്‍
കോണ്‍ഗ്രസിനൊപ്പം ഇടതുകക്ഷികള്‍ കൂടിയുള്ളത് കൊണ്ട് മൂന്ന് തരത്തിലുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ആര്‍ജെഡിയോട് ഹിന്ദു വോട്ടുകളില്‍ കേന്ദ്രീകരിക്കാനാണ് രാഹുല്‍ നിര്‍ദേശിക്കുന്നത്. തേജസ്വി യാദവ് കൂടുതലായി യാദവ വോട്ടിന് പുറത്തുള്ളവരെ ഒപ്പം ചേര്‍ക്കാന്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. തേജസ്വി മറ്റ് വിഭാഗക്കാരെ നേരിട്ട് കാണുന്നുമുണ്ട്. മുസ്ലീം വിഭാഗത്തിനായി കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഇറങ്ങും. മൂന്നാമത്തെ തന്ത്രം ദളിത് വോട്ടുകളാണ്. കോണ്‍ഗ്രസിലെ ചെറുകിട പാര്‍ട്ടികള്‍ക്കാണ് അവര്‍ക്കിടയില്‍ പ്രചാരണത്തിന്റെ റോള്‍ ഉള്ളത്.

നിതീഷിനെ കുടുക്കാന്‍
ദളിത് വോട്ടുകള്‍ ഭരണം തെറിപ്പിക്കുമെന്ന് ജെഡിയു ഉറച്ച് വിശ്വസിക്കുന്നുണ്ട്. ചിരാഗ് പാസ്വാന്‍ ഇതറിഞ്ഞാണ് ഒരുവശത്ത് നിതീഷിനെ വെല്ലുവിളിക്കുന്നത്. അതിഥി തൊഴിലാളികളുടെ തിരിച്ചുവരവും, കോവിഡ് പ്രതിസന്ധിയും പ്രളയവും തൊഴിലില്ലായ്മയും നിതീഷിനെ ബീഹാറിന്റെ ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയായി മാറ്റിയിരിക്കുകയാണ്. എല്‍ജെപി ജെഡിയുവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ശ്രമിക്കുന്നുണ്ട്. കൂടുതല്‍ ദളിത് നേതാക്കള്‍ എത്തിച്ച് പിന്നോക്ക വിഭാഗത്തിന്റെ പ്രിയ നേതാവായി മാറാനാണ് നിതീഷിന്റെ ശ്രമം.

ബിജെപി സൈലന്റ്
ബിജെപി പ്രചാരണത്തിന് വേഗം കൂട്ടിയിട്ടില്ല. നിതീഷിനോടുള്ള എതിര്‍പ്പ് തന്നെ കാരണം. പല നേതാക്കളും ബിജെപി സഖ്യത്തില്‍ രണ്ടാം കിട പാര്‍ട്ടിയായി നില്‍ക്കുന്നതിനോട് യോജിപ്പില്ല. മോദിയുടെ മികവില്‍ നേതാക്കള്‍ വിജയിക്കുമ്പോള്‍ എന്തിനാണ് നിതീഷിനെ കൂട്ടുപിടിക്കുന്നതെന്ന ചോദ്യവും സജീവമാണ്. ബിജെപിക്കുള്ളില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിമാരും ഉണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ സുശീല്‍ കുമാര്‍ മോദിയുടെ രാഷ്ട്രീയം ജീവിതം തന്നെ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗിരിരാജ് സിംഗ് അടക്കമുള്ളവര്‍.

മിഷന്‍ 200
കൃത്യമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന തന്ത്രമാണ് മിഷന്‍ 200 നേടാന്‍ രാഹുലിനെ സഹായിക്കുന്നത്. 24 ശതമാനം വോട്ടര്‍മാര്‍ യുവാക്കളാണ്. 50 ശതമാനം പിന്നോക്ക വോട്ടര്‍മാരുമാണ്. ഇത് രണ്ടും കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് തന്ത്രമൊരുക്കുന്നത്. നരേന്ദ്ര മോദി വലിയ ഫാക്ടറാവില്ലെന്നാണ് കോണ്‍ഗ്രസ് സര്‍വേകളും സൂചിപ്പിക്കുന്നത്. ബീഹാറില്‍ തോല്‍വി നേരിടുന്ന സാഹചര്യമുള്ളതിനാല്‍ അധികം റാലികളില്‍ മോദിയും അമിത് ഷായും പങ്കെടുക്കില്ല. ഇത് കോണ്‍ഗ്രസിനും ആര്‍ജെഡിയക്കും കൂടുതല്‍ ഗുണകരമാകും.

കനയ്യ ഇറങ്ങുമോ?
കനയ്യ കുമാറിനെ ഇത്തവണ തിരഞ്ഞെടുപ്പിന് ഇറക്കാനാണ് ആര്‍ജെഡിയുടെ തീരുമാനം. നേരത്തെ തന്നെ ഇടതുപാര്‍ട്ടികളുമായി ആര്‍ജെഡി അടുത്തിരുന്നു. 50 സീറ്റുകളിലെ ഫലം നിര്‍ണയിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കും. എന്നാല്‍ ആര്‍ജെഡിക്ക് വേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം കനയ്യ വന്നാല്‍ അത് എളുപ്പത്തില്‍ ദേശീയ വിഷയത്തിലേക്ക് പ്രചാരണം മാറ്റാന്‍ ബിജെപിയെ സഹായിക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്.