കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക നിയമത്തില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസും അകാലിദളും, ഹര്‍സിമ്രത് നാടകം കളിക്കുന്നുവെന്ന് മറുപടി

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമത്തില്‍ പരസ്പരം വാക് പോര് ചൊരിഞ്ഞ് ശിരോമണി അകാലിദളിന്റെയും കോണ്‍ഗ്രസിന്റെയും എംപിമാര്‍. കാര്‍ഷിക നിയമത്തില്‍ ഹര്‍സിമ്രത് കൗറിന്റെ പ്രതിഷേധം നാടകമാണെന്ന് കോണ്‍ഗ്രസ് എംപി രവനീത് സിംഗ് ബിട്ടു കുറ്റപ്പെടുത്തി. അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിന് കഴിഞ്ഞ ശ്രമം ആരംഭിച്ചിരുന്നു. 14 പാര്‍ട്ടികള്‍ ഈ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ രണ്ട് പ്രധാന പാര്‍ട്ടികള്‍ തന്നെ തമ്മിലടിച്ചത്. പഞ്ചാബിലെ പ്രധാന എതിരാളികളാണ് ഇവര്‍.

ആഢംബര വാഹനത്തിന് നികുതി ഇളവ് വേണം, വിജയ്ക്ക് പിന്നാലെ ധനുഷും കോടതിയില്‍ആഢംബര വാഹനത്തിന് നികുതി ഇളവ് വേണം, വിജയ്ക്ക് പിന്നാലെ ധനുഷും കോടതിയില്‍

1

'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ‍ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ

കാര്‍ഷിക ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കുമ്പോള്‍ ഹര്‍സിമ്രത് കൗര്‍ മന്ത്രിയായി തുടരുകയാണ്. എന്നാല്‍ രാജിവെച്ചത് പിന്നീടാണ്. ഈ അവസരത്തില്‍ നാടകം കളിച്ച് കൊണ്ടിരിക്കുകയാണ് അകാലിദളെന്നും റവനീത് ബിട്ടു കുറ്റപ്പെടുത്തി. എനിക്ക് കോണ്‍ഗ്രസിനോടാണ് ചോദിക്കാനുള്ളത്. ഈ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ എവിടെയായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സഭയില്‍ ഇറങ്ങിപ്പോക്ക് നടത്തിയതാണ് എളുപ്പത്തില്‍ ബില്‍ പാസാക്കാന്‍ സഹായിച്ചതെന്ന് ഹര്‍സിമ്രത് കൗര്‍ ആരോപിച്ചു.

ഇവര്‍ പരസ്പരം ആരോപിക്കുന്നത് ദേശീയ ചാനലുകള്‍ ഒന്നാകെ കവര്‍ ചെയ്യുന്ന സമയത്തായിരുന്നു. അതേസമയം അകാലിദള്‍ ഇപ്പോഴും പൂര്‍ണമായും പ്രതിപക്ഷ നിരയുടെ ഭാഗമായിട്ടില്ല. ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായത് കൊണ്ട് അകാലിദളിനെ സഖ്യത്തിലെടുക്കാന്‍ പ്രതിപക്ഷ നിരയ്ക്ക് ബുദ്ധിമുട്ടുണ്ട്. പഞ്ചാബില്‍ പ്രധാന എതിരാളിയായതിനാല്‍ അമരീന്ദര്‍ സിംഗിന് ഇവര്‍ സഖ്യത്തില്‍ വരുന്നതിനോട് വലിയ താല്‍പര്യവുമില്ല. അതേസമയം ഇന്ന് പാര്‍ലമെന്റിന് പുറത്ത് കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

അതേസമയം പ്രതിപക്ഷ ഐക്യത്തെയും തള്ളുന്നതായിരുന്നു കോണ്‍ഗ്രസ് എംപിയുടെ നിലപാട്. ന്തെ് പ്രതിപക്ഷ ഐക്യത്തെ കുറിച്ചാണ് നിങ്ങള്‍ പറയുന്നത്. അകാലിദളും ചേര്‍ന്നാണ് ആ ബില്‍ പാസാക്കിയത്. ഇത് അഞ്ച് ദിവസമായി. എവിടെ അവരുടെ പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലെന്നും റവനീത് ചോദിച്ചു. കോണ്‍ഗ്രസുമായുള്ള തര്‍ക്കം അകാലിദളിനെ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അകറ്റുമെന്നാണ് സൂചന. എന്നാല്‍ പഞ്ചാബിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അകാലിദളിനെതിരായ പോരാട്ടം കടുപ്പിക്കുകയാണ് പഞ്ചാബ് കോണ്‍ഗ്രസ്.

Recommended Video

cmsvideo
Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

English summary
congress and akali dal mp's exchanged heated words, sad helps bjp to pass farm law alleges congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X