ബിജെപി ഭരിക്കുന്ന യുപിയിലും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മുഖ്യമന്ത്രിക്ക് ഒരേ മുഖമെന്ന് വൃന്ദ കാരാട്ട്
ശ്രീകണ്ഠപുരം: ബിജെപി ഭരിക്കുന്ന യുപിയിലെ മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ മുഖ്യമന്ത്രിക്കും ഒരേ മുഖമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. വര്‍ഗീയതയുടെ കാര്യത്തില്‍ ഇരുവര്‍ക്കും ഒരേ സ്വരമാണെന്നും വൃന്ദ പറയുന്നു. ശ്രീകണ്ഠാപുരത്ത് സിപിഎം വനിത പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഇടതു പക്ഷത്തിന് സ്വാധീനമുള്ള കാലമായിരുന്നു ഓന്നാം യുപിഎ സര്‍ക്കാര്‍, ഈ കാലത്ത് ഭരണം കുറച്ചു കൂടി മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ രണ്ടാം യുപിഎ കാലം അഴിമതി നിറഞ്ഞതാണ്. ബിജെപി വാദിക്കുന്ന രാമക്ഷേത്രത്തിനായി തന്നെയാണ് കോണ്‍ഗ്രസും അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്ന് പറയുന്നത് എന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളുടെ ഉന്നമനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. 1000 കോടി രൂപയാണ് കുടുംബശ്രീക്ക് അനുവദിച്ചിരിക്കുന്നത്. ഇത് തന്നെ സ്ത്രീകള്‍ക്കായി നിലകൊള്ളുന്ന സര്‍ക്കാറിന്റെ നിലപാടാണെന്ന് വൃന്ദ കാരാട്ട് പറ്ഞ്ഞു. 10 വര്‍ഷം മു്‌ന്നെയുള്ള കണ്ണൂരല്ല ഇന്നെന്നും വികസനത്തില്‍ അത്ര ശ്രദ്ധ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. കോടികളുടെ വികസന പ്രവര്‍ത്തനം പികെ ശ്രീമതിയുടെ ശ്രമഫലമായാണ് ഉണ്ടായതെന്നും വൃന്ദ കാരാട്ട് പറഞ്ഞു. മട്ടന്നൂരിലും ശ്രീകണ്ഠാപുരത്തുമായി എത്തിയതായിരുന്നു വൃന്ദ കാരാട്ട്. രാവിലെ ആര്‍എസ്എസ് പറയുന്ന കാര്യം വൈകിട്ട് കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയാണെന്നും കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications