കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതരുടെ വോട്ട്; രാജ്യസഭയിലെ ബിജെപി വിജയത്തിന് പൂട്ടിടാൻ കോൺഗ്രസ്!മണിപൂരിൽ പുതിയ നീക്കം

  • By Aami Madhu
Google Oneindia Malayalam News

ഇംഫാൽ; 19 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 8 സീറ്റ് നേടി രാജ്യസഭയിലെ അംഗബലം ഉയർത്തിയിരിക്കുകയാണ് ബിജെപി. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, മണിപ്പൂർ സംസ്ഥാനങ്ങളിൽ നിന്നാണ് ബിജെപിയുടെ വിജയം. ഇതിൽ ഏറ്റവും ഉറ്റുനോക്കപ്പെട്ട മത്സരം നടന്ന സംസ്ഥാനമായിരുന്നു മണിപ്പൂർ.

3 ബിജെപി എംഎൽഎമാർ ഉൾപ്പെടെയുള്ള 9 പേർ സർക്കാരിന് പിന്തുണ പിൻവലിച്ച പിന്നാലെയായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. ഏക സീറ്റിൽ ബിജെപി തന്നെ ജയിച്ചെങ്കിലും പാർട്ടി കുരുക്കിലായിരിക്കുകയാണ്.

ന്യൂനപക്ഷമായി

ന്യൂനപക്ഷമായി

ബുധനാഴ്ചായാണ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 3 ബിജെപി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നത്. കൂടാതെ ബിജെപി സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്ന നാഷണല്‍ പിപ്പിള്‍സ് പാര്‍ട്ടിയിലെ നാല് എംഎല്‍എ മാരും ഒരു സ്വതന്ത്ര എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ സർക്കാർ ന്യൂനപക്ഷമായി.

അവകാശവാദം

അവകാശവാദം

ബിജെപി എംഎൽഎമാരുടെ രാജിയോടെ നിയമസഭയുടെ അംഗബലം 49 ആയി. ഇതോടെ കേവല ഭൂരിപക്ഷത്തിന് 25 പേരുടെ പിന്തുണ മതി. ബിജെപിക്ക് 23 പേരുടേയും കോൺഗ്രസിന് 26 പേരുടേയും പിന്തുണയാണ് ഉണ്ടായിരുന്നത്.
പുതിയ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് കോൺഗ്രസ്.

രാജ്യസഭ തിരഞ്ഞെടുപ്പ്

രാജ്യസഭ തിരഞ്ഞെടുപ്പ്

കോൺഗ്സിന്റെ അപ്രതീക്ഷിത നീക്കം സംസ്ഥാത്തെ രാജ്യസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നായിരുന്നു ഉറ്റുനോക്കപ്പെട്ടത്. ഒരു സീറ്റിലായിരുന്നു മണിപ്പൂരിൽ തിരഞ്ഞെടുപ്പ് നടന്നത്.ബിജെപിയും കോൺഗ്രസും ഓരോ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയും ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥിയായി ലീസെംബ സനജോബയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി മംഗി ബാബുവുമാണ് മത്സരിച്ചത്.

ബിജെപി വിജയിച്ചു

ബിജെപി വിജയിച്ചു

ബിജെപി എംഎൽഎമാരുടെ രാജിയോടെ പാർട്ടി വിജയ സാധ്യത ഇല്ലാതായിരുന്നു. എന്നാൽ 52 അംഗ നിയമസഭയിൽ 28 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥി ലീസെംബ സനജോബ വിജയിക്കുകയായിരുന്നു. അതേസമയം തിരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്

വിലക്ക് ലംഘിച്ച്

വിലക്ക് ലംഘിച്ച്

തിരഞ്ഞെടുപ്പിൽ ഹൈക്കോടതി വിലക്ക് ലംഘിച്ച് 3 കോൺഗ്രസ് വിമതരെ വോട്ട് ചെയ്യിക്കാൻ അനുവദിച്ച സ്പീക്കർ യുംനം കെംചന്ദ് സിംഗിന്റെ നടപടിയാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.2017 ൽ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപിയിലേക്ക് മറുകണ്ടം ചാടിയ 7 എംഎൽഎമാരിൽ മൂന്ന് പേർക്കാണ് വോട്ട് ചെയ്യാൻ സ്പീക്കർ അനുമതി നൽകിയത്.

അയോഗ്യത

അയോഗ്യത

8 പേരായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ എത്തിയത്. ഇതിനെതിരെ കോൺഗ്രസ് കോടതിയെ സമീപിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിപദവി ലഭിച്ച തൗനാവോജാം ശ്യാംകുമാറിനെതിര കോൺഗ്രസ് ഹർജിയിൽ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു. എന്നാൽ മറ്റ് 7 പേരുടെ കാര്യത്തിൽ സ്പീക്കർ ആണ് അന്തിമ തിരുമാനം കൈക്കൊള്ളേണ്ടത്.

3 പേർക്ക് അവസരം

3 പേർക്ക് അവസരം

ജൂൺ 22 നാണ് അയോഗ്യത സംബന്ധിച്ച ആവശ്യം സ്പീക്കർ പരിഗണിക്കാനിരുന്നത്. എന്നാൽ അതുവരെ എംഎൽഎമാരെ ഹൈക്കോടതിയിൽ പ്രവേശിപ്പിക്കരുതെന്ന് മണിപ്പൂർ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് സ്പീക്കർ മൂന്ന് വിമതരെ വോട്ട് ചെയ്യാൻ അനുവദിച്ചത്.

കോൺഗ്രസിലേക്കെന്ന്

കോൺഗ്രസിലേക്കെന്ന്

എൻ ഹോകിപ്പ്, ബി ബ്രോജന് സിംഗ്, ഗിൻസുൻഗൗ എന്നീ എംഎൽഎമാരെയാണ് വോട്ട് ചെയ്യാൻ അനുവദിച്ചത്. അതേസമയം മറ്റ് നാല് വിമതരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇവർ കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കർ ഇവരെ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കാതിരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.

തൃണമൂൽ എംഎൽഎയ്ക്കും

തൃണമൂൽ എംഎൽഎയ്ക്കും

അതേസമയം സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ഏക തൃണമൂൽ കോൺഗ്രസ് എംഎൽഎയയായ എൽ രോബിദ്രോയേയും വോട്ട് ചെയ്യാൻ സ്പീക്കർ അനുവദിച്ചില്ല. സ്പീക്കറുടെ നടപടിയിൽ രോബിദ്രോ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സ്പീക്കർ ചട്ടലംഘനമാണ് നടത്തിയതെന്നും അതിനാൽ തിരഞ്ഞെടുപ്പ് ഫലം തടഞ്ഞ് വെയ്ക്കണമെന്നും രോബിന്ദ്രോ ആവശ്യപ്പെട്ടു.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

അതിനിടെ ബിജെപിക്കെതിരെ കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പിൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ വിമതരെ വോട്ട് ചെയ്യാൻ അനുവദിച്ച സ്പീക്കറുടെ നടപടിയെയാണ് കോൺഗ്രസ് ചോദ്യം ചെയ്തത്. രാജിവെച്ച 3 ബിജെപി എംഎൽഎമാർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല.

4 വോട്ടിന്റെ വ്യത്യാസം

4 വോട്ടിന്റെ വ്യത്യാസം

നാല് വോട്ടിന്റെ വ്യത്യാസത്തിലാണ് സംസ്ഥാനത്തെ ബിജെപി വിജയം. അതുകൊണ്ട് തന്നെ ബിജെപിയെ കുരുക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച രാഷ്ട്രീയ പോരാട്ടങ്ങൾക്ക് സംസ്ഥാനം വേദിയാകും.

മണിപ്പൂർ ഭരണം

മണിപ്പൂർ ഭരണം

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 28 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയിച്ചത്.എന്നാല്‍ 21 സീറ്റുകളില്‍ വിജയം നേടിയ ബിജെപി നാല് എംഎല്‍എ മാര്‍ വീതമുള്ള എന്‍പിപിയുടേയും എന്‍പിഎഫിന്റെയും ഒരംഗം വീതം ഉണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റേയും എല്‍ജെപിുടേയും പിന്തുണയോടെ അധികാരത്തിലേറുകയായിരുന്നു.

English summary
Manipur speaker allowed 3 rebel mla's to vote in Rajya sabha poll,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X