ജാതി സര്‍വേ, താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ; ഹരിയാനയില്‍ 7 ഗ്യാരന്റികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തുവിട്ട് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംസ്ഥാനത്ത് ജാതി സര്‍വേ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ സുപ്രധാന വാഗ്ദാനമാണെന്ന് ഖാര്‍ഗെ പറഞ്ഞു. ക്ഷേമ പദ്ധതികളുടെ ഭാഗമായി എല്ലാ വിഭാഗങ്ങള്‍ക്കും ഗുണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജാതി സെന്‍സസ് നടത്തും.
വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ എല്ലാ സമുദായങ്ങള്‍ക്കും പങ്കാളിത്തം ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. അതേസമയം ബിജെപി സമ്മര്‍ദത്തിലാക്കുന്നതാണ് കോണ്‍ഗ്രസിന്റെ ഈ പ്രഖ്യാപനം. ജാതി സര്‍വേ സംഘടിപ്പിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

അതേസമയം ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുമെന്നും ഖാര്‍ഗെ ഉറപ്പുനല്‍കി. കോണ്‍ഗ്രസ് ഏഴ് ഗ്യാരന്റികളാണ് ഹരിയാനയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ അടങ്ങുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. ഞങ്ങളുടെ ഏഴ് വാഗ്ദാനങ്ങള്‍ 7 സെക്ഷനുകളിലായി മാറ്റിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് എല്ലാ മാസവും 2000 രൂപ നല്‍കും. ഗ്യാസ് സിലിണ്ടറുകള്‍ക്ക് 500 രൂപ എല്ലാ മാസവും നല്‍കുമെന്നും ഖാര്‍ഗെ അറിയിച്ചു.മുതിര്‍ന്ന പൗരന്‍മാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും, വിധവകളും പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ നല്‍കും. അതുപോലെ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.
യുവാക്കള്‍ക്ക് രണ്ട് ലക്ഷം സ്ഥിരം തൊഴില്‍ നല്‍കുമെന്നും ഖാര്‍ഗെ പറഞ്ഞു. സ്ത്രീകള്‍ക്ക് ആറായിരം രൂപ വാര്‍ധക്യ പെന്‍ഷനായും, ആറായിരം രൂപ അംഗവൈകല്യ പെന്‍ഷനായും, ആറായിരം രൂപ വിധവാ പെന്‍ഷനായും നല്‍കുമെന്നാണ് സാമൂഹ്യ സുരക്ഷാ വിഭാഗത്തില്‍ വരുന്ന പ്രധാന പ്രഖ്യാപനങ്ങള്‍. മയക്കുമരുന്ന് വിമുക്തമായ ഹരിയാന സാധ്യമാകുമെന്നാണ് യുവാക്കള്‍ക്കുള്ള കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം.
ഹരിയാനയിലെ കുടുംബങ്ങളായി 25 ലക്ഷം രൂപ വരെയുള്ള സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, 300 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിവ നല്‍കും. പാവപ്പെട്ടവര്‍ക്ക് നൂറ് യാര്‍ഡ് ഭൂമി, മൂന്നര ലക്ഷം വില വരുന്ന രണ്ട് മുറിയുള്ള വീടുകള്‍ നല്‍കും. കര്‍ഷകര്‍ക്ക് ഇന്‍സ്റ്റന്റായിട്ടുള്ള വിള ഇന്‍ഷുറന്‍സ്, താങ്ങുവിലയ്ക്ക് നിയമപരിരക്ഷ എന്നിവയും ഉറപ്പാക്കും.
പിന്നോക്ക വിഭാഗക്കാര്‍ക്ക് ക്രീമിലെയര്‍ ലിമിറ്റ് പത്ത് ലക്ഷമായി ഉയര്‍ത്തും. ജാതി സര്‍വേയും ഇവരെ ലക്ഷ്യമിട്ടുള്ളതാണ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ചായിരുന്നു പ്രഖ്യാപനങ്ങള്‍, ഖാര്‍ഗെയ്‌ക്കൊപ്പം കെസി വേണുഗോപാല്‍, ഭൂപീന്ദര്‍ ഹൂഡ, ഹരിയാന സംസ്ഥാന അധ്യക്ഷന്‍ ഉദയ് ഭന്‍ എന്നിവരുമുണ്ടായിരുന്നു.












Click it and Unblock the Notifications