കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിതിനെ പൂട്ടാന്‍ ജിതേന്ദ്ര, സെെബറിടം പിടിക്കാന്‍ ജനതാ റിപ്പോര്‍ട്ടര്‍, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപിയെ വീഴ്ത്താന്‍ പുതു തന്ത്രങ്ങളുമായി ബിജെപി. ജിതിന്‍ പ്രസാദയെ മുന്‍നിര്‍ത്തി ബ്രാഹ്മണ നീക്കങ്ങള്‍ നടത്തുന്ന ബിജെപിയെ പൂട്ടാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. പുതിയ സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. യുപി പിടിക്കണമെങ്കില്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെ ഇറക്കാനാണ് പ്ലാന്‍. പുതിയ കമ്മിറ്റിയുടെ അധ്യക്ഷനായി ജിതേന്ദ്ര സിംഗിനെയാണ് നിയമിച്ചിരിക്കുന്നത്. ഒപ്പം ദീപേന്ദര്‍ സിംഗ് ഹൂഡ, വര്‍ഷ ഗെയ്ക്ക്വാദ് എന്നിവരും കമ്മിറ്റിയിലുണ്ട്. രാജ്യസഭാ എംപിയാണ് ദീപേന്ദര്‍ ഹൂഡ. മഹാരാഷ്ട്രയിലെ എംഎല്‍എയാണ് വര്‍ഷ.

1

ഏറ്റവും മികച്ച നേതാക്കളെ തന്നെയാണ് കോണ്‍ഗ്രസ് ഇറക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം ഈ കമ്മിറ്റിയുടെ ചുമതലയിലായിരിക്കും. ഏതൊക്കെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസിന് വേണമെന്ന നിര്‍ദേശവും ഇവര്‍ക്ക് ഹൈക്കമാന്‍ഡിനോട് നിര്‍ദേശിക്കാം. ദീപേന്ദര്‍ സിംഗ് ഗാന്ധി കുടുംബവുമായി പ്രത്യേകിച്ച് പ്രിയങ്കയുമായി വളരെ അടുപ്പമുള്ള നേതാവ് കൂടിയാണ്. അടുത്ത വര്‍ഷം ഹരിയാനയില്‍ അദ്ദേഹം സംസ്ഥാന അധ്യക്ഷനായി എത്താനുള്ള സാധ്യതയും ശക്തമാണ്. അതിന് സഹായിക്കുന്നതാകട്ടെ പ്രിയങ്കയാണ്. ഈ അടുപ്പമാണ് യുപിയിലെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ദീപേന്ദര്‍ സിംഗ് ഹൂഡ എത്താനുള്ള കാരണം. ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ കൂടിയാണ് അദ്ദേഹം.

പ്രിയങ്ക ഗാന്ധി, സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, നിയമസഭാ കക്ഷി നേതാവ് ആരാധനാ മിശ്ര എന്നിവരെ എക്‌സ് ഓഫീസ്യോ ആയും നിയമിച്ചിട്ടുണ്ട്. ഇവര്‍ യുപിയിലെ എല്ലാ എഐസിസി സെക്രട്ടറികള്‍ക്കും തുല്യമായ ഒന്നാണ്. സ്ഥാനാര്‍ത്ഥികളുടെ ചുരുക്ക പട്ടിക ഇവരാണ് തയ്യാറാക്കുക. യുപിയില്‍ മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇത്തവണ സഖ്യമൊന്നുമില്ലാതെ ഒറ്റയ്ക്കാണ് കോണ്‍ഗ്രസിന്റെ മത്സരം. 2017ല്‍ എസ്പിക്കൊപ്പം സഖ്യത്തില്‍ മത്സരിച്ചിട്ടും ആകെ ഏഴ് സീറ്റാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. സമാജ് വാദി പാര്‍ട്ടിക്കും വലിയ നേട്ടമുണ്ടായിരുന്നില്ല. ഇതോടെയാണ് ഇരുവരും സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

അതേസമയം നിലവില്‍ കോണ്‍ഗ്രസ് കളത്തിലേ ഇല്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് പരമാവധി ഇളക്കി മറിക്കാനാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ യുവാക്കളെ പിടിക്കുകയാണ് അടുത്ത ലക്ഷ്യം. ജനതാ കാ റിപ്പോര്‍ട്ടര്‍ എന്ന ക്യാമ്പയിന്‍ തുടങ്ങാന്‍ പോവുകയാണ് പാര്‍ട്ടി. തിരഞ്ഞെടുപ്പ് വരുന്ന സംസ്ഥാനങ്ങളില്‍ ഫേസ്ബുക്ക് വഴി വോട്ടര്‍മാരുമായി ലൈവ് ചാറ്റാണ് കോണ്‍ഗ്രസ് ഇതിലൂടെ പ്ലാന്‍ ചെയ്യുന്നത്. ആദ്യം തുടങ്ങുന്നത് ഉത്തര്‍പ്രദേശിലാണ്. ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തും. ജനങ്ങള്‍ക്ക് എന്തൊക്കെയാണ് പ്രാദേശിക വിഷയങ്ങള്‍ എന്ന് ബോധ്യപ്പെടുത്തുകയാണ് ഈ ലൈവ് ചാറ്റിന്റെ ലക്ഷ്യം.

രാഹുലിന്റെ വിശ്വസ്തനായ രോഹന്‍ ഗുപ്തയാണ് ഇതിന്റെ ചുമതലയുള്ളത്. അദ്ദേഹമാണ് സോഷ്യല്‍ മീഡിയ സെല്ലിന്റെ അധ്യക്ഷന്‍. എന്തൊക്കെയാണ് വോട്ടര്‍മാരുടെ മണ്ഡലത്തിലെ പ്രാദേശികമായ പ്രശ്‌നങ്ങളെന്ന് അറിയുകയും, അത് അറിയാത്ത ജനങ്ങളെ അക്കാര്യം ബോധ്യപ്പെടുത്തുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി ഐടി വളണ്ടിയര്‍മാരെ കോണ്‍ഗ്രസ് പരിശീലിപ്പിക്കുന്നുണ്ട്. ജനതാ കാ റിപ്പോര്‍ട്ടര്‍ എന്ന പേരിലൂടെ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്താനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. യുപി പോലൊരു സംസ്ഥാനത്ത് ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നൂറോളം ഐടി വളണ്ടിയര്‍മാര്‍ കോണ്‍ഗ്രസിന്റെ ദേശീയ എക്‌സിക്യൂട്ടീവില്‍ പങ്കെടുത്തിട്ടുണ്ട്.

Recommended Video

cmsvideo
മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

സംസ്ഥാന തലത്തില്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെ ഉണ്ടാക്കിയെടുക്കുകയാണ് കോണ്‍ഗ്രസ്ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷത്തോളം സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാരെയാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി കോണ്‍ഗ്രസ് ഒരുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഇവരുടെ സഹായമുണ്ടാവും. അവിടെ മാത്രം ഒതുങ്ങില്ല കാര്യങ്ങള്‍. 2024 മുന്നില്‍ കണ്ടാണ് ഈ തന്ത്രം. എല്ലാ പ്രാദേശിക ഭാഷകളിലും സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. പ്രാദേശിക പാര്‍ട്ടികള്‍ക്ക് കൂടി പൂട്ടിടുകയാണ് ലക്ഷ്യം. ബിജെപിയെ എല്ലാ അര്‍ത്ഥത്തിലും നേരിടുകയാണ് ഇതിന്റെ വിശാല ലക്ഷ്യമെന്ന് രോഹന്‍ ഗുപ്ത പറയുന്നു. സീനിയര്‍ നേതാക്കളെ സോഷ്യല്‍ മീഡിയ നന്നായി ഉപയോഗിക്കാനായും പരിശീലിപ്പിക്കും.

English summary
congress announces new screening committee, a new social media tactic to grab power in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X