ന്യായ് കോണ്‍ഗ്രസിന്‍റെ സ്വപ്ന പദ്ധതി: പദ്ധതി വിനിയോഗത്തിന് ഉറവിടം നിര്‍ദ്ദേശിച്ച് ശാസ്ത്രജ്ഞര്‍
ദില്ലി: അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വേതന പദ്ധതി പ്രകാരം രാജ്യത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ നല്‍കുന്ന കോണ്‍ഗ്രസിന്റെ പദ്ധതിയാണ് ന്യായ്. ന്യായ് ഫോര്‍ ഇന്ത്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രകടന പത്രികകയില്‍ വിശദാംശങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. അഞ്ച് കോടിയിലധികം വരുന്ന നിര്‍ധനര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപനത്തിനൊപ്പം എങ്ങനെ ആണ് ഇതിനവശ്യമായ ഫണ്ടിങ് ലഭിക്കുക എന്നതാണ് നിലവില്‍ വിഷയമാകുന്നത്. ഇതിനെ വിലയിരുത്തി ഒരു കൂട്ടം സാമ്പത്തിക ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരുന്നു.
വാരണാസിയില്‍ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി? മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക! ഞെട്ടിച്ച് മറുപടി
പദ്ധതി വിനിയോഗത്തിനാവശ്യമായ ഫണ്ടിങ് തന്നെയാണ് വിഷയം. കേന്ദ്ര ഗവണ്‍മെന്റ് 2020 ആകുമ്പോഴേക്കും ജിഡിപിയുടെ ധനക്കമ്മി 3 ശതമാനത്തിലെത്തിക്കാന്‍ ശ്രമിച്ച് വരുമ്പോള്‍ ഇത്തരത്തില്‍ എങ്ങനെയാണ് പണം കണ്ടെത്തുക എന്നതാണ് വിഷയം. 2018 19 ല്‍ 3.3 ശതമാനത്തിലെത്തിക്കാനും 2020 ആകുമ്പോഴേക്കും 3.1 ശതമാനത്തിലത്തിക്കയും വേണം. പ്രധാനമന്ത്രിയുടെ കിസാന്‍ നിധി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുന്നതിനായി 2018 19ല്‍ 20,00 കോടിയും 2019 20ല്‍ 75000 കോടിയും ചിലവഴിക്കണം. നിലവിലെ 3.4 ശതമാനമാണ്. ഇതോടൊപ്പം ന്യായ് പദ്ധതി നടപ്പിലാകുകയാണെങ്കില്‍ നിലവിലെ ധനക്കമ്മി ഇനിയും വര്‍ധിക്കും.
ഈ സാഹചര്യത്തിലാണ് പാരിസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ സാമ്പത്തിക വിദഗ്ധര്‍ നാല് നിര്‍ദ്ദേശങ്ങളുമായെത്തിയത്. ഇന്ത്യയിലെ സാമ്പത്തിക അസമത്വം ഇന്ത്യയില്‍ വലിയ അളവില്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ന്യായ് പോലൊരു പദ്ധതി നടപ്പിലാക്കുക എന്തു കൊണ്ടും ഗുണഫലമുണ്ടാക്കുന്നതാണ്. നികുതി വര്‍ധിപ്പിക്കുക എന്നതാണ് ഫണ്ട് കണ്ടെത്തുന്നതിനുള്ള മാര്‍ഗം. 2.5 കോടി ആസ്തിയുള്ള വീടുകള്‍ക്ക് 2 ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ ജിഡിപിയുടെ 1.1 ശതമാനം വര്‍ധിക്കും. ഇത് 0.1 ശതമാനം പേരെ മാത്രമാണ് ബാധിക്കുക.
2 കോടിക്ക് മുകളിലുള്ള ഭൂമിക്കും കെട്ടിടങ്ങള്‍ക്കും 2 ശതമാനം നികുതു വര്‍ധിപ്പിച്ചാല്‍ 2.6 കോടി രൂപ അല്ലെങ്കില്‍ 1.2 ശതമാനം ജിഡിപി വര്‍ധിപ്പാക്കാനാകുമെന്നും സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് 1 ശതമാനം പേരെ മാത്രമാണ് ബാധിക്കുക. നികുതി 0.1 ശതമാനം വര്‍ധിപ്പിച്ചാല്‍ 1.36 ലക്ഷം കോടി രൂപയാണ് ലഭിക്കുക ഈ തുക ന്യായ് പദ്ധതിയിലേക്ക് വകയിരുത്താന്‍ സാധിക്കും. 50 ലക്ഷത്തിലധികം വരുമാനമുള്ളവരുടെ ടാക്‌സ് ബ്രാക്കറ്റ് നിലവില്‍ 30 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തുന്നതും പരിഹാരമാകും.
ഇത്തരത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുന്ന സാമൂഹിക സുരക്ഷ പദ്ധതി രാജ്യത്തെ ഏറ്റവും ധനികരില്‍ നിന്ന് ഈടാക്കുക എന്നതാണ് നടപ്പിലാകുന്ന വഴി. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് തയ്യാറാകുമോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ